മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോഴായിരുന്നു ഇത്. ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷമുള്ള ഗായിക അഭയ ഹിരണ്മയിയുടെ ഒരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ തന്റെ ജീവിതത്തിലെ പുത്തൻ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലെ ക്യു ആന്റ് എ വഴിയാണ് ആരാധകരുടെ ചോദ്യത്തിന് അഭയ ഹിരൺമയി മറുപടി നൽകിയത്. ചോദ്യം ചോദിച്ചവരിൽ ഒരാൾ അഭയയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപപ്പിച്ചു. തന്റെ ആഗ്രഹം സത്യസന്ധമാണെ ആരാധകർ ആഗ്രഹം പറഞ്ഞപ്പോൾ ഒപ്പം കുറിച്ചിരുന്നു. ‘ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ’ എന്നാണ് റഫീഖ് എന്ന് പേരുള്ളയാൾ ചോദിച്ചത്.
പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ പക്ഷെ ചോദ്യം രസകരമാണെന്നും തന്റെ മറുപടി നോ ആണെന്നും പറഞ്ഞു. വേറെയും നിരവധി ചോദ്യങ്ങൾ അഭയയെ തേടി എത്തിയിരുന്നു. ചിത്രശലഭമായി മാറിയപ്പോൾ വന്ന മാറ്റം എന്താണെന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചത്. അതിന് അഭയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘തേൻ കുടിക്കാൻ തുടങ്ങി. താഴ്ന്ന് ഉയർന്ന് പതുക്കെ ചിറകിട്ടടിച്ച് ആസ്വദിച്ച് പറക്കാൻ തുടങ്ങി.’ ‘പ്രണയിക്കാൻ തുടങ്ങി’ എന്നുമാണ് മറുപടിയായി അഭയ കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയിൽ പിന്നണി ഗായികയായി അഭയയുടെ ശബ്ദം ഉടനെ പ്രേക്ഷകർക്ക് കേൾക്കാം. ‘പലപ്പോഴും ജീവിതത്തെ റീവൈൻഡ് ചെയ്ത് നോക്കിയിട്ടുണ്ട്.
എന്റെ ഭൂതകാലം കൂടി ഉൾപ്പെടുന്നതാണ് ഞാൻ. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓർത്ത് അഭിമാനം മാത്രമെ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളിൽ ഞാൻ സന്തോഷവതിയാണ്. ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങൾ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്… അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം… എന്റെ തീരുമാനങ്ങളാണ്’ എന്നാണ് ഭൂതകാലത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ അഭയ ഹിരൺമയി പ്രതികരിച്ചത്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…