entertainment

ഇൻഡിപെൻഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേട്, മരിക്കുന്നത് വരെ നമ്മൾ നമ്മളെ തന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കും- അഭയ

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങൾ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക എന്ന് ഗായിക അഭയ ഹിരൺമയി. തന്റെ ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പല ഘട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അഭയ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

ഇന്നും ഞാനെന്നെ പൂർണമായും മനസ്സിലാക്കിയെന്ന് തോന്നുന്നില്ല. ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങൾ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക. ഇപ്പോൾ എനിക്ക് കിട്ടിയ അപ്ഡേഷൻ ആയിരിക്കില്ല കുറച്ച്‌ കഴിയുമ്പോൾ. മരിക്കുന്നത് വരെ നമ്മൾ നമ്മളെ തന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കും. തോൽവിയിൽ നിന്നും എണീറ്റ് വന്നതെന്ന സങ്കൽപ്പമൊന്നും എനിക്കില്ല. എന്റെ ജീവിതത്തിൽ വന്ന മാറ്റമായേ എല്ലാത്തിനെയും കാണുന്നുള്ളൂ. പതിനെട്ട് വയസിൽ‌ എൻജിനീയറിംഗിന് ചേർന്നത് ആത്മഹത്യാപരമായിരുന്നു. എന്തിന് പോയി ചേർന്നെന്ന് എനിക്കിപ്പോഴും അറിയില്ല.

അത് കഴിഞ്ഞ ശേഷം ചെന്നെെയിലേക്ക് പോയി. ഇതെല്ലാം എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളാണ്. അതിനെ അങ്ങനെ തന്നെ കാണുന്നത്. ഇന്നത്തെ പെൺകുട്ടികൾ വളരെയധികം മാറിയിരിക്കുന്നു. അതിൽ സന്തോഷമുണ്ട്. ഇൻഡിപെൻഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്. അതിന് വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും സ്വർണം തന്നിട്ടില്ലേ പിന്നെന്തിനാ ജോലിക്ക് പോവുന്നത് എന്ന് അച്ഛൻ പറയും. നീ എന്റെ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ മതിയെന്ന് ഭർത്താവ് പറയും. അവരങ്ങനെ പലതും പറയും. നിങ്ങൾ പണിയെടുക്കുക, കെെയിൽ കാശുണ്ടാവുക എന്നത് നിങ്ങളുടെ കാര്യമാണ്. സ്വാതന്ത്ര്യമെന്നത് നിങ്ങളായി കണ്ടെത്തി പത്ത് കാശുണ്ടാകുമ്പോൾ അതിനൊരു സംഗീതവും ഹാപ്പിനെസും ഉണ്ടാവും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇപ്പോൾ അഭയ. പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറൽ ആകുന്നതും. 144K ഫോളോവേഴ്‌സാണ് അഭയക്ക് ഇൻസ്റ്റയിൽ ഉള്ളത്. തനിക്കെതിരെ നല്ല കമന്റുകൾ പങ്കിടുന്നവർക്കും മോശം കമന്റുകൾ പങ്കിടുന്നവർക്കും റിപ്ലൈ നൽകാറുള്ള അഭയയോട് ഇപ്പോൾ ആരാധനയാണ് സോഷ്യൽ മീഡിയക്ക്.

ചെറുപ്രായത്തിൽ തന്നെ ലിവിങ് റിലേഷനിൽ ആവുകയും പിന്നീട് തന്നെ ഒഴിവാക്കി പോയ വ്യക്തിയെ വാക്ക് കൊണ്ടുപോലും മുറിവേൽപ്പിക്കാതെ, സ്വന്തം കരിയറിൽ ശ്രദ്ധിക്കുകയാണ് താരം. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെക്കുറിച്ചൊക്കെ എല്ലാവർക്കും അറിയുന്നതാണ്. ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

31 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

41 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

60 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

2 hours ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago