ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷമുള്ള ഗായിക അഭയ ഹിരണ്മയിയുടെ ഒരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് അഭയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. വരദ ജ്യോതിർമയി എന്നാണ് സഹോദരിയുടെ പേര്. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് അഭയ എത്താറുണ്ട്. കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പമായുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. അനിയത്തിയെ ചേർത്തുപിടിച്ച് താലോലിക്കുന്ന അഭയയുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞുവെന്നായിരുന്നു കമന്റുകൾ.
ഇതെന്റെ കൂടപ്പിറപ്പാണ്. ഞങ്ങളുടേതായ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കാറുണ്ട്. പെൺകുട്ടികളുടേതായ സംസാരവും വഴക്കുകളുമെല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. തിരുവനന്തപുരം സിസ്റ്റേഴ്സ് സ്വയമായി അവരെത്തന്നെ മാറ്റിയിരിക്കുകയാണെന്നുമായിരുന്നു അഭയ കുറിച്ചത്. ലവ് യൂ വരദ ജ്യോതിർമയി എന്ന് പറഞ്ഞ് സഹോദരിയെ മെൻഷൻ ചെയ്തായിരുന്നു അഭയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നടി അനുശ്രീയുൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി കമന്റ് ചെയ്തിട്ടുള്ളത്.
അതേസമയം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചെന്ന് അടുത്തിടെയാണ് അഭയ ഹിരൺമയി പങ്കുവെച്ചത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്സ്, ഈ സ്നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരൺമയി. പൊതുവേദിയിൽ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…