more

ആ​രോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കൂ രോ​ഗത്തെ അകറ്റൂ

ഏറ്റവും കൂടുതൽ പ്രവാസികൾ കേരളത്തിലെത്തുന്ന ജില്ലയായിരിക്കും മലപ്പൂറം. ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചാൽ വൈറസ് പടരുന്നത് തടയാനാകുമെന്ന് മലപ്പുറം തെളയിച്ചതായി അബിലാഷ് ബാബു
എന്ന യുവാവ്. ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ..

ഇന്നലെ വീട്ടിലേക്കുള്ള ശുചീകരണ സാമഗ്രഹികൾ വാങ്ങാൻ പരപ്പനങ്ങാടിക്ക് പോവുന്ന വഴി പെട്രോൾ അടിച്ച് ബെെക്ക് പമ്പിൽ നിന്ന് റോട്ടിലേക്ക് കയറിയപ്പോ തൊട്ടപ്പുറത്ത് നിന്നു ഒരു വിളി ഏയ് മോനെ ഒന്നു നിർത്ത് …! മാസ്ക്ക് വച്ചെങ്കിലും മുഖം മനസ്സിലാക്കി വളരെ ചെറുപ്പത്തിലെ അങ്ങാടിയിൽ കണ്ടുപരിചയമുള്ള ആൾ കയ്യിൽ അരിയും സാധനങ്ങളുമുണ്ട് റേഷൻ കട തൊട്ടടുത്താണ് അവിടെ നിന്നും വരുന്നതാവും ഞാൻ ചോദിച്ചു എങ്ങോട്ടാ ഇക്കാ ?പരപ്പനാടിക്ക് ഇപ്പം അവിടെയാ വീട് അദ്ദേഹം പിറകിൽ രണ്ടുകയ്യിലും തൂക്കിപിടിച്ച സഞ്ചിയുമായി കയറി …….പോവുന്നതിനിടയിൽ ഞാൻ പറഞ്ഞു ഇപ്പോ ആരും ആരെയും ബെെക്കിൽ കയറ്റാറില്ല കൊറോണ കാരണം  ശരിയാ മോനെ ഒരുപാട് സ്ക്കൂട്ടറ് കെെകാണിച്ചു ആരും നിറുത്തിയില്ല ഒാട്ടോറിക്ഷയ്ക്ക് ചെലോര് തോന്നണ പെെസ്യാ വാങ്ങ്യാ എന്താ ശെയ്യ്യാ

അതിനിടയിലൂടെ മൂപ്പര് ഒര് ചോദ്യം ഇങ്ങള് ഗൾഫീന്ന് വന്നതാണൊ ? ഞാൻ പറഞ്ഞു പോയിരുന്നു ശബ്ദം ഒന്ന് ഇടറി മൂപ്പര് ചോജിച്ചു എപ്പളാ ….എപ്പളാ വന്നത് വർഷങ്ങളായി ഇക്കാ പേടിക്കണ്ടാ ഒാ……തിരിച്ചു ഞാനും ചോദിച്ചു നിങ്ങളുടെ വീട്ടിൽ ആരെങ്കിലും വിദേശത്ത് നിന്ന് വന്നവരുണ്ടൊന്ന് ?സുരക്ഷയുടെ ഭാഗമായി അങ്ങനെ ചോദിക്കുന്നത് നല്ലതാണന്നു തോന്നി ഇല്ല മോനെ ആകെ ഒരു മോനാ ഉള്ളത് ബാക്കി യുള്ളതൊക്കെ പെൺകുട്ട്യാളാ മോന് നാട്ടിൽ തന്നെ ഫോട്ടോപിടിക്കലാ പണി ഇപ്പം വീട്ടിൽ തന്നെയുണ്ട് ഞാൻ ഇവിടെ ഇറങ്ങ്യാ ….. ഞാൻ വണ്ടി നിർത്തി പോട്ടെ മോനെ വല്ല്യ ഉപകാരം പിന്നെ ഒരുകാര്യം മ്മളെ നാട്ടില് ഇത് വരെ വന്നാ ഗൾഫ്കാര് എല്ലാരും പുറത്ത് എറങ്ങി നടന്നിട്ടില്ല്യാ ഓരെല്ലാരും ഗവർമെൻറ്റ് പറഞ്ഞത് അതേപടി അനുസരിച്ചോരാണ് ട്ടാ … ഇതും പറഞ്ഞ് രണ്ടു കയ്യിലെ സഞ്ചിയും തൂക്കി അയാൾ വീടു ലക്ഷ്യം വച്ചു നടന്നു ,

സാധാരണക്കാരനായ ആ മനുഷ്യൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്നു തോന്നി മലപ്പുറം കടലുണ്ടിക്കാരായ പ്രവാസി സഹോദരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിച്ച് വീട്ടുകാരെ മാറ്റീപാർപ്പിച്ച് ക്വാറന്‍റൈനില്‍ സത്യസന്ധമായി പാലിച്ചതുകൊണ്ട് അവരുടെ അസുഖം നാട്ടുകാർക്കും വീട്ടുകാർക്കും വന്നില്ല അവർ രോഗമുക്തി നേടുകയും ചെയ്തു. തൊട്ടപ്പുറം താനുരും തിരൂരുമുള്ള പ്രവാസികളും ഗവൺമെൻറ് പറഞ്ഞ നിയമം അതേപടി പാലിച്ചതുകൊണ്ട് അവരുടെ അസുഖം മാറുകയും മറ്റുള്ളവർക്ക് പകരുകയും ചെയ്തില്ല

സത്യത്തിൽ മലപ്പുറത്താവും കൂടുതൽ പ്രവാസികൾ വരിക മുൻപ് വന്ന വന്ന ആളുകളുടെ പാത ഇവരും പിൻതുടരട്ടെ ലോകാരോഗ്യ സംഘടന പറഞ്ഞപോലെ നമുക്ക് ചുറ്റും ഈ വെെറസ്സ് എവിടെയൊക്കൊ ഉണ്ടാവും അതിജീവിക്കുക അതീജീവിച്ചു മുന്നേറുക ???? സല അല്ലാതെ വേറെ വഴിയില്ല

Karma News Network

Recent Posts

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

18 mins ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

46 mins ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

10 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

10 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

10 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

11 hours ago