Premium

അഭിലാഷ് മോഹനന്റെ ഭാര്യയെ കുസാറ്റില്‍ പിആര്‍ഒയായി തിരുകി കയറ്റി

മാതൃഭൂമി ചാനൽ ഡപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്റെ ഭാര്യയ്ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയമനം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും ഉന്നത പോസ്റ്റുകളിൽ ഒന്നായ പി ആർ ഒ ആയിട്ടാണ്‌ നിയമനം. നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയത്. അഭിലാഷ് മോഹന്റെ ഭാര്യയെ നിയമിച്ചതിലൂടെ അർഹരായവരെ ഒഴിവാക്കിയിരിക്കുകയാണ്‌

അഭിലാഷ് മോഹന്റെ രാഷ്ട്രീയം എല്ലാവർക്കും അറിവുള്ളതാണ്‌. റിപോർട്ടർ ചാനലിൽ സി.പി.എമ്മിന്റെ വക്തവാവിനെ പോലെ വാർത്തകൾ അവതരിപ്പിച്ച് പിന്നീട് മീഡിയ വണ്ണിലൂടെ മാതൃഭൂമിയിലെത്തുകയായിരുന്നു. മീഡിയ വണ്ണിൽ ആയിരിക്കുമ്പോഴും തന്റെ വ്യൂസിലേയും ന്യൂസിലേയും സി.പി.എം വിധേയത്വം അഭിലാഷ് മോഹൻ തുടർന്നു. ഇപ്പോൾ മാതൃ ഭൂമിയിൽ പാർട്ടിയുടെ അജണ്ടകൾ അക്ഷരം പ്രതി നടപ്പാക്കുന്ന ആൾ കൂടിയാണ്‌ അഭിലാഷ് മോഹൻ

മാതൃ ഭൂമി ചാനലിൽ മുമ്പ് അടക്കി വാണിരുന്ന വേണു ബാലകൃഷ്ണൻ ആയിരുന്നു. പിണറായിക്കും ഇടത് മുന്നണിക്കും എതിരേ എന്നും വിമർശനം അഴിച്ച് വിട്ട വേണു മാതൃഭൂമി മാനേജ്മെന്റിനു തന്നെ തലവേദനയായി മാറുകയായിരുന്നു. പിണറായി വിജയനും ചാനലും തമ്മിലുള്ള പല ഇടപാടുകൾക്കും വേണു വ്ലങ്ങ് തടിയായി. വനിതാ സ്റ്റാഫിന്റെ പരാതി കിട്ടിയതും വേണുവിനെ കിട്ടിയ അവസരം നോക്കി മാതൃ ഭൂമി ചാനൽ മാനേജ്മെന്റ് എടുത്ത് ദൂരെ എറിഞ്ഞു. വേണു ബാലകൃഷ്ണൻ ഉണ്ണി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഇപ്പോൾ കൊച്ചി കേന്ദ്രമായി മറ്റു ചാനലിന്റെ പണിപുരയിലാണ്‌

വേണൂ ബാലകൃഷ്ണൻ മാതൃഭൂഭൂമി ചാനലിൻ ഇടത് മുന്നണിക്കും പിണറായിക്കും ഉണ്ടാക്കിയ പരിക്കുകൾ പരിഹരിക്കുകയായിരുന്നു അഭിലാഷിന്റെ വരവിലൂടെ. ഇടതിന്റെ വാലായി ഏത് വിഷയത്തിലും ചർച്ചയുടെ പോക്കിനേ നിയന്ത്രിച്ചു. ഇത്തരത്തിൽ ഇടത് സഹയാത്രികനായ അഭിലാഷിന്റെ ഭാര്യക്ക് ഇപ്പോൾ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ പിൻ വാതിൽ നിയമനം എന്നു തന്നെ പറയാവുന്ന രീതിയിൽ ജോലി കിട്ടിയതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസം ഇവര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി ജോലിക്ക് കയറി. സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം ജീവനക്കാരുടെ ഭാഗത്ത് നിന്നു തന്നെ ഉയർന്നിട്ടുണ്ട്. ലക്ഷങ്ങൾ മാസ ശംബളം കിട്ടുന്ന ജോലി എന്നതിനാൽ ഇത് അഭിലാഷ് മോഹനും കുടുംബത്തിനും സർക്കാർ നല്കുന്ന ഒരു ആശ്വാസവും കൂടിയായി.

നല്ല വീറും വാശിക്കും കാര്യങ്ങൾ അവതരിപ്പിക്കുന്ന അഭിലാഷ് മോഹനു മറ്റൊരു പ്രത്യേകതയുണ്ട്. ബിജെപി എന്നാലും കേന്ദ്ര സർക്കാർ എന്നാലും, സംഘപരിവാർ എന്ന് കേട്ടാലും കലി കയറിയിരിക്കും. ചർച്ചയിൽ ഇത് മറയില്ലാതെ അദ്ദേഹം പ്രകടിപ്പിക്കും. അഭിലാഷ് മോഹന്റെ ജേണലിസത്തിൽ സി പി എം അനുകൂലമാകുമ്പോൾ സി പി എം വെറുക്കുന്നതെല്ലാം ചർച്ചകളിൽ അഭിലാഷിനും വെറുപ്പാകും. അതായത് പാർട്ടി നിലപാട് പണി സ്ഥലത്ത് കൃത്യമായി ഫോളോ ചെയ്യുന്ന ആൾ എന്നു തന്നെ പറയാം.

പി.എസ്.സി പരീക്ഷയെഴുതി പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി അലയുമ്പോഴാണ് യൂണിവേഴ്‌സിറ്റിയില്‍ ഇത്തരം നുഴഞ്ഞ് കയറ്റ നിയമനങ്ങൾ. മാത്രമല്ല ലക്ഷങ്ങൾ ശംബളം വാങ്ങുന്ന ഇത്തരം പോസ്റ്റുകൾ തന്നെ യൂണിവേഴ്സ്റ്റികളിൽ പണം ധൂർത്തടിക്കാനാണ്‌. ആധികാരികമായി വാർത്താ കുറിപ്പുകൾ ഇറക്കാൻ അധികാരപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഉള്ളപ്പോൾ തന്നെ കോടികൾ ധൂർത്തടിക്കാൻ ഇത്തരം പോസ്റ്റുകൾ തന്നെ പല സ്ഥാപനത്തിലും ആവശ്യം പോലും ഇല്ല. ഇത്തരം പോസ്റ്റുകൾ സർക്കാരിന്റെ ഇഷ്ടക്കാരെ എന്നും തിരുകി കയറ്റാനുള്ള ഇടമായിട്ടാണ്‌ ഉപയോഗിക്കുന്നത്.മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ വഴിവിട്ട നിയമനങ്ങള്‍ നല്‍കുന്നത് വഴി മാധ്യമ പ്രവർത്തകരെ തന്നെ വിലയ്ക്കെടുക്കുകയാണ്‌

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

11 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

40 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago