മലയാളികളുടെ പ്രിയപ്പെട്ട ഗായിക സഹോദരികാളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ബിഗ്ബോസ് മലയാളം സീസണ് രണ്ടില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡുമായി സാജീവമാണ് ഇരുവരും. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലെത്തി. ഇതിനിടെ നടന് ബാലയുമായി വിവാഹത്തിലാവുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തു. ഇരുവര്‍ക്കും അവന്തിക എന്നൊരു മകളുമുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് അമൃത. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത രംഗത്ത് എത്താറുണ്ട്. ഹലോ കുട്ടിച്ചാത്തന് എന്ന പരമ്പര മുതല്‍ അഭിരാമിയും എല്ലാവര്ക്കും സുപരിചിതരാണ്. പിന്നീട് അവതാരകയായും നടിയായും അഭിരാമി തിളങ്ങി. അമൃത വിവാഹ മോചിത ആയപ്പോള്‍ സര്‍വ്വ പിന്തുണയും നല്കി അഭിരാമി ഒപ്പം നിന്നു.
പലപ്പോഴും സഹോദരിമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് അമൃതയെ കുറിച്ച് അഭിരാമിയുടെ പോസ്റ്റാണ്. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി, ആ പുഞ്ചിരി മടങ്ങി എത്തി, ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. അമൃതയുടെ ജന്മദിനത്തില് അഭിരാമി ഒരുക്കിയ സ്പെഷല്‍ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്.
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…