entertainment

ഞങ്ങളെ ഒരു ചാക്കിൽ കെട്ടി കൊന്ന് കളഞ്ഞാൽ നിങ്ങൾക്ക് സമാധാനമാകുമോ, കമന്റുകളോട് പ്രതികരിച്ച് അഭിരാമിയും അമൃതയും

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്,

ഇപ്പോഴിതാ തങ്ങളുടെ യുട്യൂബ് വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അമൃതയും അഭിരാമിയും.പതിനഞ്ച് വർഷത്തോളമായി നിങ്ങൾ അമൃത ചേച്ചിയെ കണ്ടുകൊണ്ടിരിക്കുകയല്ലേ. ആ പതിന‍ഞ്ച് വർഷത്തിനിടെ എല്ലാവരുടെ ചിന്തയിലും ഇഷ്ടങ്ങളിലും പ്രവൃത്തിയിലും മാറ്റം വരില്ലേ.’ ‘അത് മനസിലാക്കുകയല്ലേ വേണ്ടത് അല്ലാതെ കുറ്റപ്പെടുത്തുകയല്ലല്ലോ. വേണ്ടിടത്ത് പ്രൈവസി കൊടുത്തും മറ്റുള്ളവരുടെ പ്രൈവസി ബഹുമാനിച്ചുമാണ് ഞങ്ങൾ ജീവിക്കുന്നത്’

‘പുറത്തിറങ്ങാൻ പേടിച്ച് ഞാൻ എന്റെ കോലം വരെ മാറ്റി. ഞാൻ മുമ്പ് എന്തൊരു ഫ്രീക്ക് കുട്ടിയായിരുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും’, അഭിരാമി പറഞ്ഞു. ‘മാരേജ് കഴിഞ്ഞോെയെന്ന ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസാണ്’, അമൃത പറഞ്ഞു. ‘ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ ഉള്ളിലുള്ള ദുഷിപ്പല്ലേ ഇത്തരം മോശം കമന്റുകളിലൂടെ പുറത്തേക്ക് വരുന്നത്. മോശം കമന്റുകൾ ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞങ്ങളും മനുഷ്യരാണ്. ചോറ് തിന്നുന്നവരാണ്. ഇത് കോമ്പറ്റേറ്റീവ് വേൾഡാണ്. ഞങ്ങൾ‌ കുറച്ച് അഹങ്കാരികളായ നിൽക്കുന്നത് കൊണ്ടാണ് സർവൈവ് ചെയ്യുന്നത്. ഞങ്ങൾ തെറി കമന്റുകൾ ഒഴിവാക്കിയാണ് റിയാക്ട് ചെയ്യുന്നത്. ഒരാൾ സന്തോഷിക്കുന്ന കാണുമ്പോൾ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്.’ ‘അല്ലാതെ അടുത്ത വർഷം ഇവൻ കിടന്ന് കരയണേ എന്നാണോ നമ്മൾ വിചാരിക്കേണ്ടത്. എനിക്ക് വരുന്ന കമന്റുകൾ അടുത്ത ഓണത്തിന് ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു എന്നൊക്കെയാണ്. എന്ത് മനസാണ് ആ ചിന്തയൊക്കെ. നിങ്ങൾ‌ സന്തോഷമായിരിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’

കമന്റിടുന്നവരെല്ലാം ഒരാളെ പ്രേമിച്ച് അയാളെ വിവാഹം ചെയ്തവരൊന്നും അല്ലല്ലോ. ജീവിതത്തിൽ വേദനയനുഭവിച്ചരുന്ന സ്ത്രീ അതിൽ നിന്നും ഒരിക്കലും മോചിതയാകരുത് എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കു. ഞങ്ങളെ ഞങ്ങൾ തന്നെയാണ് പ്രശംസിക്കുന്നത്. നിങ്ങളെല്ലാം വന്ന് തെറിവിളിച്ച് പോകുവല്ലേ.’ ‘ഞങ്ങളെ ഒരു ചാക്കിൽ കെട്ടി കൊന്ന് കളഞ്ഞാൽ നിങ്ങൾക്ക് സമാധാനമാകുമോ. വെറുതെ ഞങ്ങൾ ഒരു ഫോട്ടോയിട്ടാൽ വരുന്ന കമന്റ് നിങ്ങൾ കുഞ്ഞിനെ കൊണ്ട് കളഞ്ഞോ എന്നാണ്. കഴിഞ്ഞ ദിവസം നിന്റെ കുട്ടി എവിടെ എന്നാണ് ഒരാൾ ചോദിച്ചത്. പാപ്പുവിനെ ഒരിക്കലും ഇതിലേക്കൊന്നും വലിച്ചഴക്കരുത്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

7 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

7 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

7 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

8 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

8 hours ago