entertainment

അമ്മയാകാൻ കുഞ്ഞു ശരീരത്തിൽ നിന്നും തന്നെ വരണം എന്നില്ല- അഭിരാമി

മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത പങ്കുവച്ച് നടി അഭിരാമി രം​ഗത്തെത്തിയിരുന്നു. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാർത്തയുമായാണ് അഭിരാമി ഇത്തവണ മാതൃദിനത്തിൽ പങ്കിട്ടത്. താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറഞ്ഞിരുന്നു.

ഇപ്പോളിതാ കുഞ്ഞിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കിടുകയാണ് താരം. കുഞ്ഞിനെ ദത്തെടുക്കുന്നത് എങ്ങനെ ആണെന്നൊക്കെ എനിക്ക് മുൻപേ അറിവുണ്ടായിരുന്നു. അതിന് CARA (സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി) എന്നൊരു നാഷണൽ ബോഡിയുണ്ട്. നമ്മുക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അവിടെ രജിസ്റ്റർ ചെയ്യുക എന്നതാണ്. എല്ലാ വിവരങ്ങളും അവിടെ നിന്നറിയാം. കുറെ മാനദണ്ഡങ്ങളും അതിനുണ്ട്. വളരെ അലോചിച്ച് എടുക്കേണ്ട തീരുമാനം കൂടിയാണ്. അങ്ങനെ ആർക്കെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ് സൈറ്റിൽ നോക്കിയാൽ മതിയാകും.

കൽക്കി സുഖമായി ഇരിക്കുന്നു. ഭയങ്കര കുറുമ്പിയാണ്. അവൾ വിചാരിക്കുന്നതെ നടത്തുകയുള്ളൂ എന്ന വാശിയൊക്കെ ഉണ്ട്. ഒരു വയസ്സ് ആകുന്നത് ഉള്ളൂ. ഭക്ഷണമൊക്കെ തനിയെ വാരി കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. നമ്മൾ വാരി കൊടുത്താൽ കൈ ഒക്കെ തട്ടിക്കളയും. നടക്കാൻ ഒക്കെ തുടങ്ങി. കുറച്ചു ദിവസം മുൻപേ സ്റ്റെയർ കയറാനൊക്കെ പഠിച്ചു. ഇപ്പോൾ കണ്ണ് തെറ്റിയാൽ അപ്പോൾ പടി കയറാൻ തുടങ്ങും. എപ്പോഴും ഒരാൾ കൂടെ ഉണ്ടാകണം.

ഷൂട്ടിന് പോകുമ്പോൾ ഇടയ്ക്കൊക്കെ എന്റെ കൂടെ വരാറുണ്ട്. ഞാനും രാഹുലും ഒരുപോലെയാണ് കുഞ്ഞിനെ നോക്കുന്നത്. രാഹുലിന്റെ പേരന്റ്സ് ഒക്കെ ഉണ്ട് സഹായിക്കാൻ വേണ്ടിയിട്ട്. എല്ലാം നമ്മൾ അഡ്ജസ്റ്റ് ചെയ്തു പോകുന്നു, എല്ലാം നല്ല രസകരമായിട്ടാണ് പോകുന്നത്. ഒരു വർഷം ആയിട്ടില്ല മോൾ നമ്മുടെ കൈയ്യിൽ വന്നിട്ട്. കുറച്ചു മാസങ്ങൾ ആയിട്ടൂള്ളൂ. പക്ഷേ നമ്മുടെ കുഞ്ഞ് എന്ന് പറയുന്നതിന് മുൻപ് ചില ലീഗൽ ഫോർമാലിറ്റീസ് ഒക്കെയുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ നമ്മൾക്ക് പുറത്തു പറയാൻ കഴിയുന്നത്. പിന്നെ പറയുന്നത് ഒരു നല്ല ദിവസം ആയിരിക്കണം എന്നുണ്ടായിരുന്നു അതുകൊണ്ടാണ് മദേഴ്‌സ് ഡേ തെരഞ്ഞെടുത്തത്.

രണ്ട് അഡൾട്ട്സ് തമ്മിൽ ആണെകിൽ നമ്മുടെ വികാരങ്ങൾ പരസ്പരം പറഞ്ഞു അറിയിക്കാൻ ആകും. എന്നാൽ ഇത് കുഞ്ഞു കുട്ടിയല്ലേ കരച്ചിലും ചിരിയും മാത്രമാണ് അവർക്ക് അറിയുന്നത്. അങ്ങനെ ആകുമ്പോൾ കരച്ചിലൊക്കെ മാറ്റാൻ നല്ല ക്ഷമവേണം. നമ്മുക്ക് ഇതിനൊന്നും മുൻപ് ട്രയിനിങ് കിട്ടിയിട്ടില്ലല്ലോ. ഉറക്കമില്ലാതെ മാനേജ് ചെയ്യാൻ പഠിച്ചു.

രണ്ടു മണിക്കൂർ മാത്രം ഉറങ്ങി ഒരു ദിവസമൊക്കെ കടന്നു പോയിട്ടുണ്ട്. ഒരു രണ്ട് മണിക്കൂർ ആകും അവൾ ഉറങ്ങുന്നത്. അതിനിടയിൽ അവൾ ഉണർന്നാൽ നമ്മളും ഉണരും. പിന്നെ ഒന്ന് ഉറങ്ങി വരുമ്പോൾ വീണ്ടും അവൾ എഴുന്നേൽക്കും. അങ്ങനെ ഒക്കെ ഒരുപാട് സഹനശക്തി താനേ വരും. അത് തന്നെയാണ് ഏറ്റവും വലിയ മാറ്റം. എന്നാൽ നമ്മുക്ക് കുഞ്ഞിനോട് ഒരു ദേഷ്യവും തോന്നില്ല. അഡോപ്റ്റ് ചെയ്യുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അമ്മയാകാൻ കുഞ്ഞു ശരീരത്തിൽ നിന്നും തന്നെ വരണം എന്നൊന്നുമില്ല. നമ്മുടെ കൈയ്യിൽ കിട്ടിയത് മുതൽ നമ്മൾ ആ ബന്ധം തുടങ്ങി കഴിഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ സിനിമകളിൽ നായികയായി എത്തിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.

Karma News Network

Recent Posts

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

50 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

1 hour ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

2 hours ago