trending

അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്​ഘാടനം ഇന്ന്, നരേന്ദ്ര മോദി പ​ങ്കെടുക്കും

അബുദാബിയിൽ പണിപൂർത്തിയായ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്​ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത്​ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ടാണ്​ ഉദ്​ഘാടന ചടങ്ങ്​. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (ബാപ്സ്) കീഴിലാണ് ക്ഷേത്രം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം.

പശ്​ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്​.അബൂദബി – ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയിൽ പണിതീർത്ത ക്ഷേത്രത്തിന്​ യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്​കരിച്ച്​ 7 ഗോപുരങ്ങളാണുള്ളത്​. ബോച്ചസന്യാസി അക്സർ പുരുഷോത്തം സ്വാമിനാരായൺ സൻസ്​ഥക്ക് ചുവടെയാണ്​ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക്​ നേതൃത്വം നൽകും. പൊതുജനങ്ങൾക്ക്​ പ്രവേശനം ഈ മാസം 18 മുതലാണ്​. ഒരേസമയം എണ്ണായിരം മുതൽ പതിനായിരം പേർക്ക് പ്രവേശിക്കാം

27 ഏക്കർ സ്ഥലത്താണ്​ ക്ഷ്രേത്രം തല ഉയർത്തി നിൽക്കുന്നത്​. 13 ഏക്കറിലാണ് ​ക്ഷേത്രം. 14 ഏക്കറിൽ പൂന്തോട്ടവും പാർക്കിങും മറ്റു സൗകര്യങ്ങളും. 2019 ഡിസംബറിലാണ ക്ഷേത്ര​നിർമ്മാണം തുടങ്ങിയത്​.

നിർമ്മാണ ചെലവ് ഏതാണ്ട്​ ഏഴായിരം കോടി രൂപ വരും. പിങ്ക്, വെള്ള മാർബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങൾ ചേർത്തുവെച്ച് നിർമാണം. 12,550 ടൺ റെഡ് സ്റ്റോൺ , 5000 ടൺ ഇറ്റാലിയൻ മാർബിൾ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു. 108 അടിയാണ്​ ഉയരം.1500 തൊഴിലാളികൾ നിത്യവും നിർമാണത്തിൽ പങ്കാളികളായി

രാജസ്ഥാനിലെയും ഗുജറാത്തിലെയും 2000 ശിൽപികൾ കൊത്തിയെടുത്ത ശിലകൾ കണ്ടെയ്നറുകളിൽ യു.എ.ഇയിൽ എത്തിച്ച്​കൂട്ടിയോജിപ്പിക്കുകയായിരുന്നു. സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാതെയാണ്​ നിർമാണം. പുരാണകഥകളാൽ സമ്പന്നമാണ്​ ഷേത്രം. രാമായണം, ശിവപുരാണം, മഹാഭാരതം, അയ്യപ്പ ചരിതം, ശബരിമല ക്ഷേത്രം, പതിനെട്ടാം പടി, അയ്യപ്പൻ എന്നിവയും ഇവിടെ ഇതൾ വിരിയുന്നു. അറബ് – ചൈനീസ് – മൊസപ്പട്ടോമിയൻ സംസ്കാര മുദ്രകൾ ഉൾച്ചേർന്ന ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും

Karma News Network

Recent Posts

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

6 mins ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

20 mins ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

34 mins ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് യുവതി, ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷകനായി

മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…

48 mins ago

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

1 hour ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

2 hours ago