topnews

മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം, അബുദാബി ബിഗ്ടിക്കറ്റിലെ ഒന്നാം സമ്മാനമായ 30 കോടി കുവൈറ്റ് മലയാളികള്‍ക്ക്

അബുദാബി:പലപ്പോഴും മലയാളികളെ തേടിയെത്തിയിട്ടുള്ള പതിവാണ് അബുദാബി ബിഗ് ടിക്കറ്റിനുള്ളത്.പ്രവാസികളായ പല മലയാളികള്‍ക്കും കോടികള്‍ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ വീണ്ടും സുഹൃത്തുക്കളായ മലയാളികളെ തേടി അബുദാബി ബിഗ്ടിക്കറ്റിന്റെ ഒന്നാം സമ്മാനം എത്തിയിരിക്കുകയാണ്.വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്യുന്ന തിരുവല്ലസ്വദേശിയായ നോബിന്‍ മാത്യു,കൂടെ ജോലി ചെയ്യുന്ന മലയാളികളായ പ്രമോദ് മാട്ടുമ്മല്‍,മിനു തോമസ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ലക്ഷം ദിര്‍ഹം(30 കോടിയില്‍ അധികം രൂപ) ലഭിച്ചത്.

കഴിഞ്ഞ മാസം എടുത്ത ടിക്കറ്റിന് സമ്മാനം ഒന്നും ലഭിക്കാതിരുന്നതോടെ ഇനി ടിക്കറ്റെടുക്കേണ്ടെന്ന് 38കാരനായ നോബിള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ടിക്കറ്റെടുക്കാന്‍ കൂടെ കൂട്ടുകയായിരുന്നു.ഇത് തന്റെ അവസാനത്തെ ഭാഗ്യ പരീക്ഷണമാണെന്ന് താന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്ന് നോബിള്‍ പറയുന്നു.രാവിലെ ബിഗ്ടിക്കറ്റ് അധികൃതര്‍ സമ്മാനം നേടിയ വിവരം പറയാന്‍ വിളിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.സംഗതി സത്യമാണെന്ന് വിശ്വസിക്കാന്‍ ഏറെ സമയം എടുത്തു എന്നും നോബിള്‍ പറയുന്നു.

ഓണ്‍ലൈന്‍ മുഖേനെ ഒക്‌ടോബര്‍ 17ന് നോബിന്‍ എടുത്ത 254806 എന്ന ടിക്കറ്റ് നമ്പറിനാണ് നറുക്ക് വീണത്.ഒന്നാം സമ്മാനം ലഭിച്ച വിവരം സംഘാടകര്‍ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.നറുക്കെടുപ്പ് ലൈവായി നടക്കുകയാണോ എന്ന നോബിന്റെ ചോദ്യത്തിന് അല്ലെന്ന മറുപടിയാണ് ബിഗ് ടിക്കറ്റ് സംഘാടകര്‍ നല്‍കിയത്.തുടര്‍ന്ന് താങ്കളാണ് ഒന്നാം സമ്മാനം നേടിയതെന്ന് സംഘാടകര്‍ അദ്ദേഹത്തെ അറിയിച്ചു.സന്തോഷം പങ്കുവച്ച നോബിന്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ക്ക് നന്ദി പറഞ്ഞു.

ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ജനിച്ച നോബിന്‍ കേരളത്തിലാണ് ബിരുദ പഠനം നടത്തിയത്.2007ലാണ് അദ്ദേഹം കുവൈത്തില്‍ എത്തുന്നത്. ഭാര്യയോടും അഞ്ച് വയസുകാരന്‍ മകനോടുമൊപ്പമാണ് താമസം. ഏറെ പ്രയാസങ്ങളനുഭവിച്ചാണ് ഞാന്‍ ജീവിച്ചിരുന്നത്.ഒട്ടേറെ കമ്പനികളില്‍ മാറി മാറി ജോലി ചെയ്യേണ്ടി വന്നു.ഒടുവില്‍ വിജയം കണ്ടിരിക്കുന്നു.-നോബിന്‍ പറഞ്ഞു.കുടുംബത്തോട് ആലോചിച്ച ശേഷം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും.ഇത് തുടര്‍ച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് യുഎഇക്ക് പുറത്തുള്ളയാള്‍ക്ക് ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്.കഴിഞ്ഞ മാസം സമ്മാനം നേടിയത് ബഹ്‌റൈനില്‍ താമസിക്കുന്ന സൗദി പൗരന്‍ അഹ്മദ് അല്‍ ഹമീദിക്കാണ്.

Karma News Network

Recent Posts

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

17 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

46 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago