mainstories

മൂന്നാമതും മോദി അധികാരത്തിൽ എത്തും, മോദി ഭരണത്തില്‍ ജനം സന്തുഷ്ടര്‍, എബിപി- സീ വോട്ടർ സർവെ റിപ്പോര്‍ട്ട്

ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്ത്വം നയിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക് ഏകദേശം 295-335 സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസിനും അതിന്റെ ഇന്‍ഡി സഖ്യകക്ഷികള്‍ക്കും 165-205 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ച് എബിപി ന്യൂസും സിവോട്ടറും നടത്തിയ സര്‍വേ.

28 പാർട്ടികൾ ചേർന്നുള്ള ഇൻഡി സഖ്യത്തിന് 165 മുതൽ 205 വരെ സീറ്റുകൾ മാത്രമേ നേടാൻ സാധിക്കുകയുള്ളു. രാജ്യത്തിന്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ബിജെപിയും സഖ്യകക്ഷികളും നേട്ടം കൊയ്യുമ്പോൾ തെക്കൻ മേഖലയിൽ മാത്രമാകും ഇൻഡി സഖ്യത്തിന് പിടിച്ചു നിൽക്കാൻ സാധിക്കുകയെന്നും സർവെ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വടക്കൻ മേഖലയിൽ ബിജെപി 150 മുതൽ 160 സീറ്റുകൾ വരെ നേടും. 20 മുതൽ 30 വരെ സീറ്റുകൾ മാത്രമാണ് മേഖലയിൽ നിന്നും ഇൻഡി മുന്നണിക്ക് നേടാൻ സാധിക്കുക. 5 സീറ്റുകൾ വരെ മറ്റുള്ളവരും നേടും. 50 ശതമാനം പേരും എൻഡിഎയെ പിന്തുണയ്‌ക്കുമ്പോൾ 36 ശതമാനം വോട്ട് ഇൻഡി മുന്നണിക്ക് ലഭിക്കും.

എബിപി ന്യൂസ് സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് 2024ല്‍ മോദി സര്‍ക്കാരിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു, എന്നാല്‍ സൗത്ത് ഇന്ത്യ എന്‍ഡിഎയ്‌ക്ക് (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) ഒരു വെല്ലുവിളിയായി തുടരുകയാണെന്നും പറയുന്നു. രാജ്യത്തൊട്ടാകെയുള്ള 18ലധികം മുതിര്‍ന്നവര്‍ക്കിടയില്‍ ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 21 വരെ നടത്തിയ സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പിന്റെ കണ്ടെത്തലുകളും പ്രവചനങ്ങളുമാണിത്. 543 സീറ്റുകളില്‍ 13,115 പേരില്‍ നടത്തിയ സര്‍വേയുടെ ഫലമാണിതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

കേരളം ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ ഇൻഡി മുന്നണിക്കാണ് മേൽക്കൈ. 70 മുതൽ 80 സീറ്റുകൾ മുന്നണിക്ക് തെക്കൻ മേഖലയിൽ നിന്നും ലഭിക്കും. 20 മുതൽ 30 സീറ്റുകൾ വരെയാണ് എൻഡിഎയ്‌ക്ക് സർവെ പ്രവചിക്കുന്നത്. മുന്നണിയിൽ ഉൾപ്പെടാത്ത മറ്റുപാർട്ടികൾ 25 മുതൽ 35 സീറ്റുകൾ വരെ സ്വന്തമാക്കും. 19 ശതമാനം വോട്ടാണ് സർവെ എൻഡിഎയ്‌ക്ക് പ്രവചിക്കുന്നത്. 40 ശതമാനം വോട്ടുകൾ ഇൻഡി മുന്നണിക്കും 41 ശതമാനം മറ്റു പാർട്ടികൾക്കും ലഭിക്കും.

ഭാരതത്തിന്റെ കിഴക്കൻ മേഖലയിലും ബിജെപിക്ക് തന്നെയാണ് മേൽക്കൈ. 80 മുതൽ 90 സീറ്റുകൾ വരെ ബിജെപി സഖ്യം സ്വന്തമാക്കും. 42 ശതമാനം വോട്ടും നേടും. ഇൻഡി സഖ്യം 50 മുതൽ 60 വരെയും മറ്റുള്ളവർ 20 സീറ്റുകൾ വരെയും നേടും. 38 ശതമാനം വോട്ടാണ് മേഖലയിൽ ഇൻഡി മുന്നണിക്ക് പ്രവചിക്കുന്നത്. 20 ശതമാനം പേർ പ്രാദേശിക പാർട്ടികളെയും പിന്തുണയ്‌ക്കും.

karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

9 mins ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

36 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

1 hour ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

10 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago