topnews

മലയാളിക്ക് വീണ്ടും ദുബായ് ഭാഗ്യ ദേവതയുടെ കടാക്ഷം, ടാക്‌സി ഡ്രൈവര്‍ക്ക് കൈവന്നത് കോടികള്‍

ദുബായ്: ദുബായില്‍ ഡ്രൈവറായ മലയാളിക്കും ഒമ്പത് സുഹൃത്തുക്കളും ചേര്‍ന്ന് എടുതത്ത ടിക്കറ്റിന് കോടികളുടെ ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 ലക്ഷം ദിര്‍ഹം (40 കോടിയിലേറെ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. കൊല്ലം സ്വദേശിയായ രഞ്ജിത് സോമരാജന്റെ പേരിലാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ശഷമായി ഇദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ടിക്കറ്റ് എടുത്ത വരികയിയാരുന്നു. ഒടുവില്‍ കോടികള്‍ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് രഞ്ജിത്.

രഞ്ജിത്തിനൊപ്പം ദുബായിലെ ഒരു ഹോട്ടലില്‍ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒമ്പത് പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ജൂണ്‍ 29ന് ഓരോരുത്തരും 100 ദിര്‍ഹം വീതമിട്ട് ടിക്കറ്റ് വാങ്ങുകായയിരുന്നു. എന്നെങ്കിലും ഒരിക്കല്‍ നമ്മളെ ഭാഗ്യം തേടിയെത്തുമെന്ന് രഞ്ജിത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഭാര്യ സഞ്ജീവനിക്കും മകന്‍ നിരഞ്ജനുമൊപ്പം ഹത്തയില്‍ നിന്നും റാസല്‍ഖൈമയില്‍ എത്തിയപ്പോഴാണ് സമ്മാനം ലഭിച്ച വിവരം രഞ്ജിത് അറിയുന്നത്. പച്ചക്കറി വാങ്ങാനായി ഒരു പള്ളിയുടെ അരികില്‍ വാഹനം നിര്‍ത്തി. ഈ സമയം എട്ട് വയസുകാരന്‍ മകന്‍ തത്സമയം നറുക്കെടുപ്പ് കാണുകയായിരുന്നു. ഒന്നും രണ്ടും സമ്മാനമായ 30, 10 ലക്ഷം ദിര്‍ഹം പ്രഖ്യാപിച്ചു. ഇതോടെ ഇപ്രാവശ്യവും തനിക്ക് സമ്മാനം ഇല്ലല്ലോ എന്നോര്‍ത്ത് പള്ളിക്ക് നേരെ നിന്ന പ്രാര്‍ത്ഥിച്ചപ്പോഴാണ് തന്റെ നമ്പര്‍ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചതെന്നും 37കാരനായ രഞ്ജിത് പറയുന്നു. 349886 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ചത് കണ്ട് മകന്‍ ആര്‍ത്തുവിളിച്ചു. പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു എന്നും രഞ്ജിത് പറയുന്നു. 2008 മുതല്‍ ദുബായ് ടാക്‌സിക്ക് കീഴില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്ത് വരികയായിരുന്നു രഞ്ജിത്. ശമ്പളം കുറച്ചതോടെ ഡ്രൈവര്‍ ജോലിക്കൊപ്പം സെയില്‍സ്മാനുമായി ജോലി ചെയ്ത് തുടങ്ങി. അടുത്തിടെ മറ്റൊരു കമ്പനിയില്‍ ഡ്രൈവര്‍-പിആര്‍ഒ ജോലി ലഭിച്ചു. 3500 ദിര്‍ഹമാണ് രഞ്ജിതിന് ശമ്പളം. ഭാര്യ ഹോട്ടലില്‍ ജോലി ചെയ്ത് വരികയാണ്. സമ്മന തുക കൊണ്ട് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്നും ബാക്കി കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രഞ്ജിത് പറഞ്ഞു.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

6 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

6 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

7 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

7 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

8 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

8 hours ago