തിരുവനന്തപുരത്ത് ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല . എന്നാൽ യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ നടത്തിയ തരംതാണ രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി വിമർശിച്ചു
മൂക്കിന് താഴെ നടന്ന വിഷയത്തിൽ മൗനത്തിലായ മന്ത്രിക്ക് യു പിയിലെ വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കാമെന്ന് പറഞ്ഞത് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണെന്നും എബിവിപി ആരോപിച്ചു. തിരുവനന്തപുരത്ത് ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപോലും പെട്ടിട്ടില്ല. ആ കുട്ടിയുടെ പഠനച്ചെലവ് പോയിട്ട് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഇവിടെയാണ് മന്ത്രി ശിവൻകുട്ടിയുടെ തരംതാണ രാഷ്ട്രീയമാണ് പുറത്തുവരുന്നത്.
യുപിയിലെ വിഷയത്തിൽ സ്കൂൾ പൂട്ടാൻ സർക്കാർ ഉത്തരവിടുകയും വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. കേരളത്തിലെ കുട്ടിയുടെ പഠനച്ചെലവ് രക്ഷിതാക്കൾക്ക് സമ്മതമാണെങ്കിൽ എബിവിപി ഏറ്റെടുക്കുമെന്നും മന്ത്രി ശിവൻകുട്ടിയുടെ തറ രാഷ്ട്രീയം കേരളസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…