തൃശൂര്‍. എസി മൊയ്തീന് ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് ഇഡി എസ് മൊയ്തീനെ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചത്. നിയമസഭാ സാമാജികര്‍ക്കായി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് കുന്നംകുളം എംഎല്‍എ കൂടിയായ മൊയ്തീന് അസൗകര്യം അറിയിച്ചത്.
ഇഡി ഉദ്യോഗസ്ഥരെ ഇ മെയില്‍ വഴിയാണ് എസി മൊയ്തീന് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹാജരാകാന്‍ സാധിക്കില്ലെന്നാണ് മൊയ്തീന് ഇഡിയെ അറിയിച്ചത്. അതേസമയം എസി മൊയ്തീന് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തി. ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സാധിക്കില്ലെന്ന് മൊയ്തീന് അറിയിച്ചതോടെ പുതിയ നോട്ടീസ് നല്‍കും.
ഇതുവരെ സാക്ഷികള്‍ക്കുള്ള നോട്ടീസാണ് മൊയ്തീന് നല്‍കിയത്. അതേസമയം അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ശക്തമായ നടപടിക്കാണ് ഇഡിയുടെ നീക്കം. അതേസമയം കള്ളപ്പണ വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം സാക്ഷിമൊഴികളുടെ മാത്രം ബലത്തില്‍ മൊയ്തീനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് വാദമുണ്ട്.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…