പത്തനംതിട്ട: സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്. പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ അമ്മ ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയിലാണ് അപകടം. ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ജെസ്ന റോഡിലേയ്ക്ക് തലയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെസ്നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ച ജെസ്ന.
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…