തിരുവനന്തപുരം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ചാല കരിമഠം സ്വദേശി ലേഖ (45) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് കുമാർ പിആർഎസ് ആശുപത്രിയിൽ ചികിത്സയിലാണ്.
മകന്റെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടയിൽ കരമന പിആർഎസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്.
പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി വശത്തേയ്ക്ക് മാറിയപ്പോൾ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലേഖ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.
അപകടത്തെത്തുടർന്ന് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് കുമാർ പിആർഎസ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത മാസം 18നാണ് മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സുനു അനു, അഞ്ചു എന്നിവരാണ് മക്കൾ.
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…