തിരുവനന്തപുരം : റിമാൻഡ് തടവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് തടവിലായിരുന്ന പോത്തൻകോട് സ്വദേശി ബേബിയുടെ മകൻ ബിജു(47)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ 5.45- ന് വാർഡൻ പരിശോധനയ്ക്കെത്തുമ്പോൾ സെല്ലിലെ ഗ്രിൽ വാതിലിനു മുകളിൽ തോർത്തു കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലാണ് ഇയാളെ കാണപ്പെട്ടത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 6.20ഓടെ മരണത്തിന് കീഴടങ്ങി. മോഷണക്കേസിലാണ് ആറ്റിങ്ങൽ പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സബ് ജയിലിൽ കഴിയുന്നതിനിടയിൽ പകർച്ചവ്യാധി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബിജുവിനെ കഴിഞ്ഞ നവംബർ 24-ന് പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ ഐസാലേഷൻ സെല്ലിലേക്കു മാറ്റുകയായിരുന്നു.
ആത്മഹത്യയ്ക്ക് കാരണം മനോവിഷമമാണെന്നാണ് പൊലീസ് പറയുന്നത്. രോഗത്തെ പറ്റി ബിജുവിന് ആശങ്കയും വിഷമവും കുറേനാളായി ഉണ്ടായിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമായിരുന്നെങ്കിലും ജാമ്യം നിൽക്കാൻ ആളില്ലാത്തതിനാലാണു ജയിലിൽ കഴിയേണ്ടി വന്നത്. സംഭവം ആത്മഹത്യയാണെന്നും ദുരൂഹതയില്ലെന്ന് ജയിൽ സൂപ്രണ്ട് പ്രതികരിച്ചു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…