വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വെണ്മണി കൂടത്തൊട്ടി സ്വദേശി അമ്പഴത്തിങ്കൽ ജോബിനാണ് (45) അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കഞ്ഞിക്കുഴി പൊലീസ് ജോബിനെതിരെ കേസെടുത്തു.
വെള്ളിയാഴ്ചയാണ് സംഭവം. തടിപ്പണിക്കാരനായ ജോബിൻ തടി നോക്കാനെന്ന വ്യാജേന വൈകിട്ടോടെ പരാതിക്കാരിയുടെ വീട്ടിൽ എത്തി. തുടർന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് പരാതിക്കാരിയായ സ്ത്രീ. പത്ത് വയസുളള കുട്ടി മാത്രമായിരുന്നു സംഭവ സമയം യുവതിയുടെ ഒപ്പമുണ്ടായിരുന്നത്.
കയറി പിടിച്ചതോടെ യുവതി ബഹളം വെക്കുകയും ജോബിൻ ഓടി രക്ഷപ്പെടുകയും ചെയ്തു. രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി പൊലീസ് പ്രതിയെ വെണ്മണിയിൽ നിന്ന് അറസ്റ്റ് ചെയ്തു. സിഐ സാംജോസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സാജു എം.വി.ജോസി, ഫാസിൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജോബിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…