തെന്മല. മലയാളിയായ റെയിൽവേ ഗേറ്റ് കീപ്പറെ തെങ്കാശി പാവൂർസത്രത്ത് ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാൾ. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.
മധുര റെയിൽവേ സ്പെഷ്യൽ പോലീസ് ടീം ചെങ്കോട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്. തിരുനെൽവേലി ചെങ്കോട്ട പാസഞ്ചർ പോയശേഷം റെയിൽവേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…
തൃശൂർ : സ്കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്സി ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…