തിരുവനന്തപുരം: ആശകുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയും സഹോദരനും ഡോക്ടറെ ആക്രമിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കും പരിക്കേൽക്കുകയുണ്ടായി.
പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. വിവേകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആശുപത്രിയിലെത്തിയ സഹോദരൻ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐയെയും ആക്രമിച്ചു.
ഇതിനിടെ ആശുപത്രിയിലെ ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ആക്രമണത്തിനിരയായ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം തിരുവനന്തപുരം വെള്ളറടയിൽ മദ്യപിച്ചെത്തിയയാൾ പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനൽ(47) ആണ് ആക്രമണം നടത്തിയത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…