കണ്ണൂർ : സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. പ്രതിയെ വെൽഫെയർ വിഭാഗത്തിലേക്ക് നിയോഗിച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് ജയിലിലെ പ്രവർത്തനത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ലഹരിക്കേസ് പ്രതിയായ കൊയ്യോട് സ്വദേശി ഹർഷാദ് കഴിഞ്ഞ ദിവസം ജയിൽ ചാടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സെൻട്രൽ ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ ലഭിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്.
ജയിലിലേക്കുള്ള പത്രം എടുക്കുന്നതിനായി രാവിലെ 6.45-ഓടെ ദേശീയപാതയോരത്തേക്ക് പോയ ഹർഷാദ് അവിടെയുണ്ടായിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതി സംസ്ഥാനം വിട്ടതായാണ് പുറത്തു വരുന്ന വിവരം. പ്രതിക്ക് വേണ്ടി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം നടത്തുകയാണ് കേരള പോലീസ്.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…