കണ്ണൂർ : റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) ആണ് തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇയാൾ പോക്സോ കേസിലെ റിമാൻഡ് തടവുകാരനാണ്.
ഇന്ന് പുലർച്ചെ 2 മണിയോടെ ജയിൽ വാർഡൻ ആണ് സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. 2023 മെയ് 5 നാണ് കുഞ്ഞിരാമനെ പോക്സോ കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.
ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജൻകിഷ് നാരായണൻ ജഡം ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി പോലീസ് ആണ് മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരത്തേക്ക് മാറ്റിയത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…