ന്യൂഡല്‍ഹി. ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു. കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. കാമുകനായിരുന്ന ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ ഗ്രീഷ്മ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അമ്മയ്ക്കും അമ്മാവനും മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ 25നാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. തമിഴ്നാട്ടിലെ പളുകലിലുള്ള വീട്ടില്‍ വെച്ച് ഗ്രീഷ്മ 2022 ഒക്ടോബര്‍ 14നാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിനാണ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളായത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…