kerala

ഇരട്ട ആഭിചാര കൊല: പ്രതി മുഹമ്മദ് ഷാഫി ‘സൈക്കോപാത്തെന്ന്’- സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി . ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി സൈക്കോപാത്തെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. സ്ത്രീകളെ ക്രൂരമായി മുറിവേൽപ്പിച്ച് ബലാംത്സംഗം ചെയ്ത് ആനന്ദം കണ്ടെത്തുന്ന യാൾ. ലൈംഗിക വൈകൃതങ്ങൾക്കായി എന്തും ചെയ്യുന്നയാൾ. ഇരകളെ വലയിൽ വീഴ്‌ത്താൻ നിരവധി തന്ത്രങ്ങൾ പ്രയോഗിക്കും. ഷാഫിയെക്കുറിച്ച് കമ്മീഷണറുടെ വാക്കുകളാണിത്.

ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തെ അഭിനന്ദിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു, കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായതെന്നും, സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞു.

ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ഒന്നാം പ്രതി ഷാഫി, ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോലീസിനോട് സഹകരിക്കാൻ തയ്യാറായത്.

സൈക്കോപാത്ത്, സെക്ഷ്വൽ പെർവേർട്ട് എന്നെല്ലാം ആണ് പ്രതിയെ പോലീസ് കമ്മീഷണർ അഭിസംബോധന ചെയ്തത്. ഷാഫി ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാലാണ്. സ്ത്രീകളെ ഉപദ്രവിച്ചും വേദനിപ്പിച്ചും മുറിവേൽപ്പിച്ചും ലൈംഗികമായി പീഡിപ്പിക്കാൻ താൽപര്യപ്പെടുന്ന വൈകൃതമായ മനോഭാവമാണ് മുഹമ്മദ് ഷാഫിക്കുള്ളത്. ഇതിനായി വിവിധ തരത്തിലുള്ള സാഹചര്യങ്ങൾ പ്രതി തന്നെ ഉണ്ടാക്കും. അതിനായി മുന്നൊരുക്കങ്ങൾ നടത്തും. സമൂഹത്തിൽ ദുർബലരായ വ്യക്തികളെ സ്വാധീനിച്ച് അവരുടെ സഹായത്തോടെയാണ് ഷാഫി ഇത്തരത്തിൽ ലൈംഗിക വൈകൃതങ്ങൾ ചെയ്തു വന്നിരുന്നത്.

ആറാം ക്ലാസുവരെ മാത്രം പഠനം നടത്തിയിട്ടുള്ള ഷാഫി 16 മതത്തെ വയസിൽ വീട്ടിൽ നിന്ന് ഇറങ്ങി സ്വന്തം ജീവിതം ആരംഭിക്കുകയായിരുന്നു. വാഹനം ഓടിക്കൽ, വാഹനം നന്നാക്കൽ, ഹോട്ടൽ നടത്തൽ തുടങ്ങി നിരവധി ജോലികൾ അയാൾ ചെയ്തിരുന്നു. ഷാഫിക്കെതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 15-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സമീപിക്കുക എന്ന ടാഗ് ലൈനോടെയാണ് സോഷ്യൽമീഡിയയിൽ ശ്രീദേവിയായി ഷാഫിയെത്തുന്നത്.

2019 മുതലാണ് ശ്രീദേവിയെന്ന പ്രൊഫൈലിൽ നിന്ന് ഷാഫി, ഭഗവലുമായി ആശയവിനിമയം നടത്താൻ തുടങ്ങുന്നത്. വർഷങ്ങളായി ബന്ധം സ്ഥാപിച്ചതിന് ശേഷം ദമ്പതികളെ മുതലെടുക്കുകയാണ് ഉണ്ടായത്. ഷാഫി എന്തുപറഞ്ഞാലും അത് അനുസരിക്കുന്ന നിലയിലേക്ക് ഭഗവലും ലൈലയുമെത്തി. ഇതിനിടെ ശ്രീദേവി എന്ന ഫേസ്ബുക്ക് പൊഫൈലുമായി ഭഗവൽ പ്രണയത്തിലായെന്നതിനും ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ ഭഗവൽ സിംഗിനും ലൈലയ്‌ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പോലീസ് പറയുന്നത്. ഇവർ മനുഷ്യമാംസം കഴിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. കാലടിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മാംസം കഴിച്ചുവെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതിണ് ആധാരമായ തെളിവുകൾ ലഭിച്ചിട്ടില്ല- കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറയുന്നു.

 

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

1 min ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago