kerala

വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തു, പ്രതിക്കും സഹായിക്കും ഇരട്ട ജീവപര്യന്തം

വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. ചാവക്കാട് എടക്കഴിയൂർ വില്ലജ് നാലാംകല്ല് ദേശത്തു കല്ലുവളപ്പിൽ വീട്ടിൽ അലി (50), കൂട്ടാളി എടക്കഴിയൂർ സ്വദേശി സുബൈദ എന്നിവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4,80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും 2,35,000 രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം.

2019 ജനുവരി 14നും അതിനു മുമ്പുമുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ സംഖ്യ അതിജീവിതക്കു നൽകാനും കോടതി വിധിച്ചു.

ചാവക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ ജയപ്രദീപ് കെ.ജി, അനന്തകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ഗോപകുമാർ, ഗോപകുമാർ ജി തുടങ്ങിയവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു.

Karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

25 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

57 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago