topnews

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആനക്കൊമ്പ് കേസിലെ പ്രതികൾ, കടന്നത് കൈവിലങ്ങുമായി

നെടുമങ്ങാട് : ആനക്കൊമ്പ് കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടിൽ ശരത്, പേയാട് കുണ്ടമൺകടവിൽ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട്‌ നാലാഞ്ചിറ പാണൻവിളയിൽവെച്ച്‌ പോലീസ് കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ടത്.

മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്. ഇതേ കേസിൽ വെഞ്ഞാറമൂട് മാണിക്കൽ സ്വദേശി അശ്വിൻ, പേയാട് വിളപ്പിൽശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു പ്രതികൾ വിലങ്ങുമായി രക്ഷപ്പെട്ടത്.

പ്രതികളെ അറസ്റ്റുചെയ്തതും രക്ഷപ്പെട്ടതും വനംവകുപ്പിന്റെ പാലോട് റെയ്ഞ്ച് ഓഫീസ് രഹസ്യമായി സൂക്ഷിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മണ്ണന്തല പോലീസ് ആരോപിക്കുന്നു. പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലൻസും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്പിൽ പണിത ശില്പങ്ങൾ വില്ക്കാൻ ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണൻവിളയിൽ നിന്നുമായിരുന്നു പ്രതികൾ പിടിയിലായത്.

karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

26 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

28 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

42 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

44 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago