Categories: kerala

കെ എസ് ആർ ടി സി ക്ക് നല്ല ഒന്നാം തരം പണി കൊടുത്ത് അച്ചായൻസ് ജ്വല്ലറി

കെ എസ് ആർ ടി സി ക്ക് നല്ല ഒന്നാം തരം പണി കൊടുത്ത് അച്ചായൻസ് ജ്വല്ലറി. കൺസഷൻ പ്രശ്നവുമായി ബന്ധപെട്ടു മകളുടെ മുന്നിൽ വെച്ച് അച്ഛനെ തല്ലിയ കെ എസ് ആർ ടി സി ജീവക്കാരുടെ ക്രൂരതയിൽ കെ എസ് ആർ ടി സി ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ പരസ്യങ്ങൾ.

കാടന്മാരും ഗുണ്ടകളും ആയ കെ എസ് ആർ ടി സിയിലെ ജീവനക്കാർ കാട്ടിയ ക്രൂരമായ നടപടി അറിഞ്ഞു അത് വരെ പരസ്യം കൊടുത്തുകൊണ്ടിരുന്ന അച്ചായൻസ് ഗ്രൂപ്പ് KSRTC ക്ക് ഇനി പരസ്യം കൊടുക്കണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ്. ധീരമായ തീരുമാനം സ്വീകരിച്ച അച്ചായൻസ് ഗ്രൂപ്പിന്റെ തീരുമാനത്തെ കയ്യടികളോടെയാണ് സാമൂഹ്യ മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി നന്നാകുന്നെങ്കിൽ നന്നാകട്ടെ എന്നിട്ട് ആലോചിക്കാം ഇനി പരസ്യം നൽകണോ വേണ്ടയോ എന്നാണ് അച്ചായൻസ് ഗ്രൂപ്പിന്റെ തീരുമാനം.

അച്ഛനേയും മകളേയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ സന്തോഷിപ്പിക്കുന്ന വാർത്തയെന്നാണ് ഇതിനെ സോഷ്യൽ മീഡിയ പറഞ്ഞിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്പനിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങി. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡാണ് കെ.എസ്.ആർ.ടി.സിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദനയുണ്ടായി എന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ ഒരു ഓൺലൈനിനോട് പറഞ്ഞിരിക്കുന്നു.

കെ എസ് ആർ ടി സിയുടെ 20 ബസുകളിൽ ആണ് അച്ചായൻസ് ഗ്രൂപ്പ് പരസ്യം നൽകി വന്നിരുന്നത്. പ്രതിമാസം 180,000 രൂപയാണ് ഇതിനായി അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. കാട്ടാക്കട പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും അച്ചായൻസ് ഗ്രൂപ്പിന്റെ ഷിനിൽ കുര്യൻ വ്യക്തമാക്കുന്നു.

മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആർടിസിയെ ഒഴിവാക്കുന്ന തീരുമാനം സ്ഥാപനത്തിന്റെ എം.ഡി ടോണി എടുക്കുകയായിരുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നുള്ളതാണ് അച്ചായൻസിന്റെ രീതി. മാത്രമല്ല കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചു. നാലുവർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നൽകുന്നത്. അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ തുക കുട്ടിയുടെ വീട്ടിലെത്തി കൈമാറുന്നുണ്ട് – ഷിനിൽ കുര്യൻ അറിയിച്ചു.

മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കു മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവർത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടുകയും പ്രതികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച്, റിട്ട. ജീവനക്കാരൻ അജി എന്നിവർക്കെതിരെയാണ് മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ മൊഴി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പൊതുസമൂഹത്തോട് ഇക്കാര്യത്തിൽ മാപ്പു പറയുകയും ഉണ്ടായി.

പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കൺസഷൻ അനുവദിക്കാൻ മകളുടെ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെട്ടു. ഒരു മാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൺസെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാർ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാർ പ്രകോപിതരാവുകയും കാര്യങ്ങൾ കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മർദിക്കുകയായിരുന്നു.

 

Karma News Network

Recent Posts

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

3 mins ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

19 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

43 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

1 hour ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

2 hours ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago