kerala

വിദ്യാര്‍ഥിനി ബസില്‍നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം തിരൂരില്‍ വിദ്യാര്‍ത്ഥിനി ബസില്‍നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ നടപടി. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെതാണ് നടപടി. ബുധനാഴ്ച വൈകിട്ടാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ഡിലൈറ്റ് ബസില്‍നിന്ന് തെറിച്ചുവീണത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച രാവിലെയാണ് എംവിഐ പ്രമോദ് ശങ്കര്‍ കക്കാട്ട് വച്ച് ബസ് പരിശോധിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തത്. നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ”ഓണ്‍ ദ സ്പോട്ട് ലൈസന്‍സ് സസ്പെന്‍ഷനാ… അവിടെ എത്തിയാല്‍ ഇറങ്ങിക്കോളണം…” എന്ന് ഡ്രൈവറോട് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

15 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

23 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

24 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

56 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

1 hour ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago