topnews

മൂന്ന് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് എതിരെ സഭാ നടപടി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്നും പുറത്താക്കി. അവിഹിത ബന്ധം വഴിവിട്ട സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള പരാതികളെ തുടര്‍ന്നാണ് വൈദികര്‍ക്ക് എതിരെ നടപടി. കോട്ടയം ഭദ്രാസനത്തില്‍ പെട്ട ഫാ. വറുഗീസ് മാര്‍ക്കോസ്, ഫാ. വറുഗീസ് എം വറുഗീസ്, റോണി വറുഗീസ് എന്നിവര്‍ക്ക് എതിരെയാണ് സഭാ നടപടി. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത ആണ് വൈദികര്‍ക്ക് എതിരെ പരാതി എടുത്തത്.

ഇപ്പോള്‍ കൈ കൊണ്ടിട്ടുള്ളത് പ്രാഥമിക നടപടി മാത്രമാണ്. അടുത്തു ചേരുന്ന ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യും എന്നാണ് വിവരം. വൈദികര്‍ക്ക് എതിരെ നേരത്തെ ഗുരുതര ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവവും ആയി ബന്ധപ്പെട്ടാണ് ഫാ. വറുഗീസ് മര്‍ക്കോസിന് എതിരെ പ്രധാന പരാതി.

വീട്ടമ്മയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിനും പൊലീസിനും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ .എസ്. പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ഫാ. വറുഗീസ് എം . വറുഗീസിനെ അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ വാകത്താനത്ത് ചാപ്പലില്‍ തടഞ്ഞു വെച്ചിരുന്നു. ഫാ. റോണി വറുഗീസിന് എതിരെയും സമാനമായ രീതിയില്‍ ഉള്ള പരാതികളാണ് ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈദികന്‍ യുവതിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെടുന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്ത് വന്നിരുന്നു. വൈദികരെ പുറത്താക്കി കൊണ്ടുള്ള മെത്രാപ്പൊലീത്തയുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കും. തുടര്‍ന്ന് പരാതിയില്‍ അന്വേഷണ കമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം.

അതേസമയം ക്രൈസ്തവ സഭയില്‍ വൈദികര്‍ക്ക് പകരം റോബോര്‍ട്ടുകളെ ഉപയോഗിക്കണമെന്ന് കന്യാസ്ത്രീ. ക്രൈസ്തവ സഭയില്‍ ശാരീരികാതിക്രമങ്ങള്‍ കുറയ്ക്കാനായിട്ടാണ് ഇതെന്നും അവര്‍ പറഞ്ഞു. റോബോര്‍ട്ട് വൈദികര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും, ലിംഗസമത്വം പാലിക്കുമെന്നും കന്യാസ്ത്രീ പറയുന്നു. വില്ലനോവ സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ദെലിയോ ആണ് വിവദ അഭിപ്രായം ഉയര്‍ത്തിയത്.

‘കത്തോലിക്കാ സഭയുടെ കാര്യമെടുക്കൂ. അതില്‍ പുരുഷനാണ് മേല്‍ക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, അതോടൊപ്പം ലൈംഗികാതിക്രമങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. അതുകൊണ്ട് എനിക്കൊരു ഒരു റോബോട്ട് വൈദികന്‍ വേണോ? ആകാം,’ ഇലിയ പറഞ്ഞു.

ഇതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. റോബോട്ടുകള്‍ക്ക് ധാരണാശക്തിയും മനശക്തിയും ഇല്ലാത്തതിനാല്‍ ദൈവകൃപ ലഭിക്കില്ലെന്ന് സിസ്റ്റര്‍ മേരി ക്രിസ്റ്റ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവര്‍ത്തിത്ത്വവും അനുഗ്രഹീതമായ മനസില്‍ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും അവര്‍ പറഞ്ഞു. റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യര്‍ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാല്‍ മതിയെന്നും ദെലിയോ കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളില്‍ റോബോട്ടുകള്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഈ ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.

Karma News Network

Recent Posts

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

3 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

30 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

38 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

1 hour ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

1 hour ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago