topnews

തമ്മിലടിച്ച് എസ്എഫ്ഐ നേതാക്കൾ, ആലപ്പുഴ ജില്ലയിൽ ഏഴ് പേരെ പുറത്താക്കി

ആലപ്പുഴ: തമ്മിലടിയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഏഴ് പേരെ എസ്എഫ്ഐയിൽ നിന്നും പുറത്താക്കി.
എസ്എഫ്ഐ ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്.
ഏപ്രിൽ ഒൻപതിന് എസ്.എഫ്.ഐ. ഹരിപ്പാട് ഏരിയ സമ്മേളനം നടന്നതുമായി ബന്ധപ്പെട്ടും അതിനു മുമ്പും ഉയർന്ന തർക്കങ്ങൾ വിവാദമായിരുന്നു.

ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവാണ് ഇറങ്ങിപ്പോക്കിന് കാരണം. സംസ്ഥാന സെക്രട്ടറി പി.എം.ആർ ഷോയുടെ സാന്നിധ്യത്തിൽ ചേർന്ന എസ്എഫ്ഐ ജില്ലാകമ്മിറ്റിയിലാണ് തീരുമാനം. അതേസമയം തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ നേതാവായ എ.വിശാഖിന്റെ പേരു ചേർത്ത് കേരള യൂണിവേഴ്സിറ്റിക്ക് പട്ടിക നൽകിയ സംഭവത്തിൽ കോളജ് പ്രിന്‍സിപ്പലിനെ വൈസ് ചാൻസലർ വിളിച്ചുവരുത്തി.

മുഴുവൻ രേഖകളുമായി ഹാജരാകാനായിരുന്നു വിസിയുടെ നിർദേശം. സംഭവത്തിൽ സർവകലാശാല അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകും. വിഷയം ചർച്ച ചെയ്യാൻ 20ന് സിൻഡിക്കേറ്റ് യോഗം ചേരും. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് അധികൃതർ പറഞ്ഞു.

Karma News Network

Recent Posts

മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടൻ ഷെയ്ൻ നിഗം. മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ജിഎൽഎസ്…

13 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

23 mins ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

56 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

1 hour ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

2 hours ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

2 hours ago