കൊച്ചി : ബസ് അപകടകരമായി ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും റീൽസിലൂടെ വെല്ലുവിളിച്ച് ബസ് ഉടമ. ആലുവ ബാങ്ക് കവലയിലാണ് സംഭവം നടന്നത്. ആന്റോണിയോ എന്ന ബസ് മറ്റൊരു ബസിന് നേരെ പാഞ്ഞ് വന്ന് ചില്ല് തകർക്കുന്നു.ബസ് ഉടമ പരാതി നൽകിയതോടെ അന്വേഷണത്തിന് ശേഷം ബസ് ഡ്രൈവർ ബ്രിസ്റ്റോ മാത്യൂസിന്റെ ലൈസൻസ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
പിന്നാലെ തന്നെ ആന്റോണിയോ എന്ന ബസിന്റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കി. മോഹലാലിന്റെ സിനിമ സംഭാഷണ ശകലങ്ങൾ കൂട്ടിചേർത്താണ് റീൽ പുറത്തിറക്കിയത്. ബസിൽ സ്ഥാപിച്ച സി.സി.ടി വി യി ലെ ദൃശ്യങ്ങൾ ചേർത്താണ് റീൽ. ആന്റോണിയോ ബസിന്റെ വരവ് കണ്ണാടിയിലൂടെ കണ്ട രണ്ടാമത്തെ ബസ് റോഡരികിലേക്ക് ഒതുക്കിയെങ്കിലും കരുതികൂട്ടി ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി
ബസ് അലക്ഷ്യമായും അപകടകരമായും ഓടിച്ചുവെന്ന കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ എറണാകുളം റൂട്ടിലോടുന്ന ഈ ബസ് ജീവനക്കാർ പൊലീസിനെയും മോട്ടോർ വാഹന വകുപ്പുദ്യേഗസ്ഥരെയും വെല്ലുവിളിച്ച് ബസുടമ രംഗത്തെത്തിയിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയും ആന്റോണിയോ എന്ന ബസ് ആലുവ നഗരത്തിൽ മറ്റൊരു ബസിന്റെ സൈഡ് മിറർ തകർത്തിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…