kerala

പൊലീസിലെ കൊടും ക്രിമിനൽ ഇൻസ്പെക്ടർ പി ആർ സുനുവിനെ പിരിച്ച് വിടാനുള്ള നടപടികൾ തുടങ്ങി

തിരുവനന്തപുരം. കൂട്ടബലാത്സംഗം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്നും പിരിച്ച് വിടാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. 15 പ്രാവശ്യം വകുപ്പുതല നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനെ പിരിച്ച് വിടുന്നതിന് മുന്നോടിയായി ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകി. പിരിച്ച് വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് മൂന്ന് ദിവസത്തിനകം ബോധിപ്പിക്കാനാണ് പൊലീസ് മേധാവി പി ആർ സുനുവിനോട് നിർദേശിച്ചിരിക്കുന്നത്.

ഡിജിപി അയച്ച നോട്ടീസിൽ, സുനുവിനെതിരായ എല്ലാ ആരോപണങ്ങളും നടപടികളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ജനുവരിയിൽ പി ആർ സുനുവിനെതിരെ അന്വേഷണ വിധേയമായി നടപടി കൈക്കൊണ്ടിരുന്നു. സ്ഥാനക്കയറ്റം തടഞ്ഞു കൊണ്ടുള്ള നടപടി സംസ്ഥാന പൊലീസ് മേധാവിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് പുനഃപരിശോധിച്ച് പിരിച്ച് വിടലാക്കി പുതുക്കിയിരിക്കുകയാണ്. ഇതിന്റെ അവസാന പടിയെന്നോണമാണ് കാരണം കാണിക്കൽ നോട്ടീസ് കുറ്റാരോപിതനായ ഉദ്യോഗസ്ഥന് നൽകിയിരിക്കുന്നത്.

പി ആർ സുനു ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറായി സേവനം അനുഷ്ടിക്കവേ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗക്കേസിലെ ഇര പി ആർ സുനുവിനെതിരെ ആരോപണമുന്നയിച്ചിരുന്നു. കേസിന് പിന്നാലെ സസ്പെൻഷനിൽ തുടരവേയാണ് പിരിച്ച് വിടൽ നടപടികൾക്ക് തുടക്കമായത്. ഗുരുതരമായ ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർ നിസാരമായ വകുപ്പുതല നടപടികൾ മാത്രം നേരിട്ട് സ്ഥാനക്കയറ്റം വരെ നേടുന്നതായി സംസ്ഥാന പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ആരോപണം ഉയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് സേനയുടെ മുഖം രക്ഷിക്കാനുള്ള നടപടികൾ തുടങ്ങുന്നത്.

പ്രാഥമിക പരിശോധനയുടെ ഭാഗമായി തയ്യാറാക്കിയ 85 ഉദ്യോഗസ്ഥരുടെ പട്ടികയിൽ അവസാനഘട്ട സൂക്ഷ്മ പരിശോധന നടപ്പിലാക്കാൻ ഡിജിപി പ്രത്യേക സമിതിയെ രൂപീകരിക്കുകയുണ്ടായി. ഇടുക്കിയിൽ മാങ്ങ മോഷടിച്ച പൊലീസുകാരനെയും എറണാകുളത്ത് സ്വർണമോഷണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെയും പിരിച്ച് വിടാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

20 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

43 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

47 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago