national

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസ്, ടീസ്റ്റ സെതൽവാദിന് ജാമ്യം

ന്യൂഡ‍ൽഹി: നരേന്ദ്ര മോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻപ് ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ തന്നെ ടീസ്റ്റയോടു കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് കർശന നിർദേശവും കോടതി നൽകി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, ദിപൻകർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ടീസ്റ്റയുടെ ജാമ്യാപേക്ഷ ജൂലൈ ഒന്നിനു തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി അന്നുരാത്രി തന്നെ സുപ്രീംകോടതി പരിഗണിക്കുകയും ഹൈക്കോടതി ഉത്തരവ് തടയുകയുമായിരുന്നു.

കേസിൽ 2022 ജൂൺ 25നാണു ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി പലതവണ പരിഗണിക്കാതെ നീട്ടിവച്ചിരുന്നു.

Karma News Network

Recent Posts

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

2 mins ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

5 mins ago

മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു…

32 mins ago

തലസ്ഥാനത്ത് ബോംബേറ്, പിന്നിൽ ബൈക്കിലെത്തിയ സംഘം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലം​ഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.…

32 mins ago

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

47 mins ago

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

1 hour ago