topnews

ഓട്ടോക്കാരനെ തല്ലി,നടൻ അർജുൻ അറസ്റ്റിൽ,പൊട്ടികരഞ്ഞ് ഭാര്യ സൗഭാഗ്യ

താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ ആണ്‌ സംഭവം.നടൻ അർജുന്റെ കാർ ഹോട്ടൽ ക്രൗൺ പ്ളാസ ഭാഗത്ത് നിന്നും പരികയായിരുന്നു. സർവിസ്‌ റോഡിൽനിന്ന് ബൈപാസിലേക്ക്‌ അർജുൻ പെട്ടെന്ന്‌ കാർ കയറ്റിയപ്പോൾ എന്താണ്‌ ചെയ്യുന്നതെന്ന്‌ മുനീർ ആംഗ്യം കാണിച്ച് ചോദിച്ചു.തെറ്റായ രീതിയിലും അപകടകരമായ വിധത്തിലും കാർ റോഡിലേക്ക് കുത്തി കയറ്റി മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉണ്ടാക്കുകയായിരുന്നു അർജുൻ.

തുടർന്ന് ഈ ഓട്ടോ ഡ്രൈവറേ നടൻ അർജുൻ പിന്തുടർന്നു. കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ അർജുൻ ഇടിപ്പിക്കുകയും ചെയ്തു എന്നാണ്‌ ഓട്ടോ ഡ്രൈവർ പറയുന്നത്.തുടർന്ന് കാറിൽ നിന്നിറങ്ങി അർജുൻ ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ല് കൊടുത്തു.കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ച് ഭയപ്പെടുത്തുകയും ചെയ്തു എന്ന് ഓട്ടോക്കാരൻ പറയുന്നു.ഓട്ടോയിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.

ഈ സമയത്ത് കാറിൽ നടൻ അർജുനൊപ്പം ഭാര്യയും നടി താരാ കല്യാണിന്റെ മകളുമായ സൗഭാഗ്യ ഉണ്ടായിരുന്നു. സൗഭാഗ്യ വാവിട്ട് നിലവിളിക്കാൻ തുടങ്ങി. നാട്ടുകാരും മറ്റ് ഓട്ടോക്കാരും ഓടി കൂടി സ്ഥലത്ത് നിന്നും മുങ്ങാൻ നോക്കിയ നടനെ പിടിച്ച് വയ്ച്ചു. തുടർന്ന് നടനെ പോലീസ് വന്നപ്പോൾ നാട്ടുകാർ വിട്ടുകൊടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ കൊണ്ടുപോയി അവിടെ ഏറെ നേരം ഇരുത്തി. ഈ സമയത്തും ഭാര്യ സൗഭാഗ്യ അബദ്ധത്തിൽ സംഭവിച്ചതാണ്‌ എന്നും വിട്ടയക്കണം എന്നും പോലീസിലും പരാതിക്കാരായ ഓട്ടോക്കാരോടും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. എന്നാൽ കേസ് എടുക്കാതെ വിടില്ല എന്നും അറസ്റ്റ് രേഖപ്പെടുത്തണം എന്നും ആയി നാട്ടുകാർ.

അല്ലാതെ വിടില്ലെന്നും നാട്ടുകാർ വാശിപിടിച്ചു. പ്രതി വി ഐ പി ആയതിനാൽ തിരുവനന്തപുരത്ത് പോലീസ് ബന്ധപ്പെടുകയും നിർദ്ദേശം ലഭിക്കാനായി മണിക്കൂറുകൾ കാത്തിരിക്കുകയും ചെയ്തു. നവ കേരള യാത്രയിലായിരുന്ന മന്ത്രിമാരേയും വിവരം അറിയിച്ച് തുടർന്ന് സർക്കാരും നടനെ കൈവിടുകയായിരുന്നു. കാരണം നടൻ അർജുൻ തല്ലിയത് സി ഐ ടി യുക്കാരനെ ആയിരുന്നു. സ്റ്റേഷന്റെ മുറ്റത്ത് തടിച്ച് കൂടിയതും സി ഐ ടി യു ക്കാരായിരുന്നു. ഒടുവിൽ മന്ത്രിമാരും കൈവിട്ടതോടെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തലസ്ഥാനത്ത് നിന്നും നിർദ്ദേശം വരികയായിരുന്നു. തുടർന്ന് നടൻ അർജുന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു

എളമക്കര കീർത്തിനഗർ ഓട്ടോസ്‌റ്റാൻഡിലെ ഡ്രൈവർ എം.എ. മുനീറിന്‍റെ പരാതിയിലാണ്‌ നടപടി.കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ ഓട്ടോ തൊഴിലാളി യൂനിയൻ എളമക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.നടൻ അർജുൻ മുമ്പും ഇത്തരം വിവാദങ്ങളിൽ പെട്ടതായി പറയുന്നു. തിരുവനന്തപുരത്തും മുമ്പ് ഇത്തരം വഴക്കും മറ്റും ഉണ്ടായിരുന്നു.അന്നും സ്വാധീനം ഉപയോഗിച്ച് കേസില്ലാതെ ഒഴിവാകുകയായിരുന്നു.ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സീരിയലുകളിൽ സജീവമാണ്‌ നടൻ അർജുൻ. തിരുവനന്തപുരത്താണ്‌ അർജുന്റെ താമസവും.

Karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

4 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

5 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

6 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

7 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

8 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

8 hours ago