entertainment

“ഭർത്താവിനെ തട്ടിയെടുത്തവൾ” നടി പ്രകൃതിക്ക് യാത്രക്കിടെ നടൻ ബാബുഷാന്റെ ഭാര്യയുടെയും ഗുണ്ടകളുടെയും ആക്രമണം.

സഹതാരത്തിനൊപ്പം വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ നടുറോഡിൽ അപമാനിതയായ ഒഡിയ നടിയും ദേശീയ അവാർഡ് ജേതാവുമായ പ്രകൃതി മിശ്ര പ്രതികരണവുമായി എത്തി. ബാബുഷാൻ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യുന്നതിനിടെ അയാളുടെ ഭാര്യ നടുറോഡിൽ വാഹനത്തിൽനിന്നു വലിച്ചിറക്കി അപമാനിച്ച സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതി നിടെയാണ് വിശദീകരണവുമായി പ്രകൃതി മിശ്ര ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്.

‘എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. പക്ഷെ, നിർഭാഗ്യവശാൽ എന്തു പ്രശ്നത്തിലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം കേൾക്കാതെ അവളെ കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്‌ഖൽ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിന്നു ഞാനും എന്റെ സഹപ്രവർത്തകനായ ബാബുഷാനും. ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നത്. അവർ എന്നെ ശാരീരികവും മാനസികവുമായി ആക്രമിക്കുകയായിരുന്നു. ബാബുഷാന്റെ ഭാര്യയുടെ പ്രവൃത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’– പ്രകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രകൃതിയും ബാബുഷായും തമ്മിൽ പ്രണയത്തിലാണെന്നു തെറ്റിദ്ധരിച്ചാണ് ബാബുഷായുടെ ഭാര്യ ആക്രമിക്കാനെത്തുന്നത്. വിഷയവുമായി ബന്ധപെട്ടു സ്ത്രീശാക്തീകരണത്തെ കുറിച്ചും പ്രകൃതി തന്റെ കുറിപ്പിൽ പരാമർശിക്കുന്നു. ‘സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാൽ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നതാണ്. ഈ പോസ്റ്റിനു താഴെ ‘മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ’ എന്ന കമന്റുകൾ വന്നു. ഇതിനെതിരെ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നു പ്രകൃതി മറുപടി നൽകിയിരിക്കുന്നു.

വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും ബാബുഷാ പറഞ്ഞു. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും ബാബുഷാ അറിയിച്ചിട്ടുണ്ട്. ‘ഹലോ അർസി’ എന്ന ചിത്രത്തിനാണ് പ്രകൃതിക്ക് നേരത്തേ ദേശീയ പുരസ്കാരം ലഭിച്ചിരുന്നത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

23 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

57 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago