entertainment

എന്റെ പ്രതിഫലം 20 ലക്ഷമാണ്,അഞ്ച് ലക്ഷം കുറച്ച് മതിയെന്ന് നിർമ്മാതാവിനോട് പറഞ്ഞിരുന്നു ബൈജു

കോവിഡ് പ്രതിസന്ധി വന്നതോടെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെല്ലാം പ്രതിഫലം കുറച്ചിരുന്നു.നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് പ്രതിഫലം കുറക്കാൻ തയ്യാറായത്.ടോവിനോയും ജോജുവും പ്രതിഫലത്തുക കുറക്കില്ലെന്ന വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് കുറച്ചിരുന്നു.മോഹൻലാൽ പ്രതിഫലം പകുതിയാക്കിയതായാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്

നടൻ ബൈജു സന്തോഷ് പ്രതിഫലത്തുക കുറയ്ക്കാൻ‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയിരിന്നു.മരട് 357എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതി നൽകിയത്.തന്റെ പ്രതിഫലം 20ലക്ഷം രൂപയാണെന്നും തുക കുറയ്ക്കാൻ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം.എന്നാലതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ബൈജു

മരട് എന്ന സിനിമയിൽ ഞാൻ ജോയൻ ചെയ്തതിന്റെ അന്നാണ് നിർമാതാവായ അബാം എബ്രാഹമിന്റെ മാനേജർ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്.അതിൽ ഫിഗറിലും അക്ഷരത്തിലും 20ലക്ഷം രൂപ എന്ന് എഴുതി ഞാൻ ഒപ്പ് ഇട്ടു കൊടുത്തു.ഷൂട്ടിന് ഇടക്കൊന്നും അതിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല.ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം.അതേ സമയത്താണ് മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.ആ സിനിമയിലും 20ലക്ഷമാണ് എനിക്ക് പ്രതിഫലം തന്നത്

എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ച് ചോദിക്കാം.സത്യാവസ്ഥ അറിയാൻ കഴിയും.സോഫിയ പോളാണ് മിന്നൽ മുരളി നിർമ്മിക്കുന്നത്.പ്രൊഡ്യൂസർ അസോസിയേഷൻ ട്രഷറർ ബി രാഗേഷ് രണ്ട് വർഷം മുൻപ് നിർമ്മിച്ച സിനിമയിലും ഞാൻ ഇരുപത് ലക്ഷം രൂപയാണ് വാങ്ങിയത്.കോവിഡ് വ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത് കാരണം എഗ്രിമെന്റ് ചെയ്ത തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ കുറച്ച് തന്നാൽ മതിയെന്ന് ഞാൻ മരടിന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു എന്നും ബൈജു പറഞ്ഞു

 

Karma News Network

Recent Posts

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

3 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

5 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

32 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

46 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago