entertainment

നടൻ ബാല ​ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ

നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.

ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാർത്തകൾ വന്നെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടർ ആണ്. അതിനും മുൻപേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടൻ പോലീസിൽ പരാതി നൽകിയിരുന്നു

Karma News Network

Recent Posts

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

25 mins ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

9 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

9 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

10 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

11 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

11 hours ago