Categories: kerala

കണ്ടു പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോള്‍ എനിക്ക് സമാധാനമായി, കുറിപ്പ് പങ്കുവെച്ച് നടന്‍ ബാലാജി

മലയാളികള്‍ക്ക് പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ താരമാണ് ബാലാജി. തന്റെ ഷോര്‍ട് ഫിലിം നടന്‍ മോഹന്‍ലാല്‍ കണ്ടതും പിന്നീട് ഉണ്ടായ രസകരമായ സംഭവവുമാണ് ബാലാജി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ബാലാജി തന്റെ അനുഭവം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നമ്മള്‍ എപ്പോഴും ചില കാര്യങ്ങള്‍ ചുമ്മ ബോര്‍ അടി മാറ്റാന്‍ ചെയ്തു തുടങ്ങും പിന്നെ അത് നമ്മുടെ തലയിലാവുകയും നമ്മുടെ തല തിന്നു തുടങ്ങുയും ചെയ്യും . ഞാന്‍ ആദ്യം ചെയ്ത ഷോര്‍ട് ഫിലിം ‘സാധനം കയ്യിലുണ്ടോ ‘അത്യാവശ്യം സെലിബ്രിറ്റികളുടെ പേജിലാണ് റിലീസ് ചെയ്തത് . അതിനു ഞാന്‍ മെനകെട്ടതും അവരെ മെനെക്കെടുത്തിയതും എത്ര മാത്രമാന്നെന്നു എനിക്കും അവര്‍ക്കും മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ് . പക്ഷെ സംഭവം ഏറ്റു . എഫ്ബിയില്‍ 2 ലക്ഷം കണ്ടു . യൂട്യൂബില്‍ 15000 അടിപ്പിച്ചും . അങ്ങനെ അതിന്റെ സന്തോഷത്തില്‍ ലോക്‌ഡോണ്‍ തള്ളിനീക്കുമ്‌ബോള്‍ കൈ ലിഗമെന്റ് സ്‌ട്രെച്ച് ആവുന്നു , അടുത്ത ഐഡിയ കിട്ടുന്നു. അടുത്ത ഷോര്‍ട് ഫിലിം പിറക്കുന്നു . ‘ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ ‘പൂര്‍ണമായി കണ്ടപ്പോള്‍ എല്ലാരും പറയുന്നു മറ്റേതിനേക്കാളും സൂപ്പര്‍ !!! അങ്ങിനെ ഡയറക്റ്റ് യൂട്യൂബ് റിലീസ് ചെയ്യുന്നു . എഫ്ബിയില്‍ പിന്നെ ചെയ്യാം .

‘എല്ലാ വ്യൂസും യൂട്യൂബിലേക്കു വന്നാല്‍ ചാനലിന് ഗുണം കിട്ടും ‘ നമ്മുടെ കൂട്ടത്തിലെ ഒരു ബിസിനസ്സ് മൈന്‍ഡഡ് കൂട്ടുകാരന്‍ പറഞ്ഞു . ഞാന്‍ അവന്റെ ബുദ്ധിയില്‍ അന്തം വിട്ടു കൊണ്ട് അതിനു തലയാട്ടി സമ്മതം മൂളി . അങ്ങനെ യൂ ട്യൂബ് മാത്രം റിലീസ് ചെയ്തു . സംഭവം റിലീസ് ചെയ്തു കണ്ടവരെല്ലാം ഒറ്റ വാക്കില്‍ സൂപ്പര്‍ എന്ന് പറയുന്നുണ്ടെങ്കിലും യൂട്യൂബില്‍ നമ്മള്‍ ഉദ്ദേശിച്ച ലക്ഷങ്ങള്‍ എത്തുന്നില്ല .. നമ്മള്‍ക്ക് വേണ്ടത് ആള്ക്കാര് കാണുക എന്നതാണ് . ‘പക്ഷെ അളിയാ യൂട്യൂബ് ആണ് നമ്മുടെ ചാനലിന്.’ മുഴുമിപിക്കാന്‍ സമ്മതിച്ചില്ല ഞാന്‍ . ഫോണ്‍ കട്ട് ചെയ്തു ആലോചനയില്‍ കിടന്നുറങ്ങുന്നു ഇന്നലെ കണ്ടപോലെ ശോഭനയോ മറ്റോ വന്നു സ്വപ്നത്തില്‍ ആശ്വസിപ്പിച്ചലോ!

ഒരു ഹ്രസ്വചിത്രം മത്സരം ചെന്നൈയില്‍ നടക്കുന്നു . മുഖ്യാഥിതി നമ്മുടെ ലാലേട്ടന്‍ . സാധനം കയ്യിലുണ്ടോ അയച്ചിട്ടുള്ളത് കൊണ്ട് ഞാനും ക്ഷണിക്ക പെട്ടിട്ടുണ്ട് . ലാലേട്ടന്‍ എത്തിക്കഴിഞ്ഞായിരുന്നു ദൈവാനുഗ്രഹത്താല്‍ എന്റെ ഷോര്‍ട് ഫിലിം പ്രദര്‍ശിപ്പിച്ചത് . ക്ലൈമാക്‌സ് കണ്ടു പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോള്‍ എനിക്ക് സമാധാനമായി . ഇനിയിപ്പോള്‍ എന്‍ഡ് ടൈറ്റില്‍ അതില്‍ രചന സംവിധാനം ബാലാജി എന്നും കൂടെ കണ്ടാല്‍ രക്ഷപെട്ടു . ഐയ്യോ കഴിഞ്ഞതും പുള്ളിക്കാരന്‍ എഴുന്നേറ്റു. ഛെ !!!കട്ട്

ഒരു ടി സ്റ്റാളില്‍ ലാലേട്ടനെ പോലെ ഒരാളെ കണ്ടു ഓടി അടുത്ത് ചെന്നിട്ടു കബളിപ്പിക്കപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്‌ബോള്‍ അവര്‍ പറയുന്നത് കേട്ടു ” മോഹന്‍ലാല്‍ വരുന്നുണ്ട് ഇവിടെ ഒരു ഫങ്ക്ഷന്. ആരെയും അറിയിച്ചിട്ടില്ല വന്നാല്‍ ജനം കൂടും. മുന്തിയ ഹോട്ടലിന്റെ പേരും പറഞ്ഞു . എനിക്ക് ലഡു പൊട്ടി . ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കുന്നു. ഛെ സ്റ്റാര്‍ട്ട് ആവുന്നില്ലല്ലോ. ഇതെന്തു ഭാഗ്യക്കേടാണ് ദൈവമേ??

ഒരു ചിത്രാഞ്ജലി സ്റ്റുഡിയോ പോലൊരു സ്ഥലം. അവിടെ ഞാന്‍ എന്തോ പരിപാടിക്ക് വന്നിട്ട് തിരിച്ചു വരുന്ന വഴിയില്‍ അതാ ഇരുപതാം നൂറ്റാണ്ടില്‍ വരുന്ന പോലെ എയര്‍പോര്‍ട്ട് ഓഫീസറുടെ വസ്ത്രത്തില്‍ ലാലേട്ടന്‍. മാരുതി കാറില്‍ ..ഇങ്ങേരു പൊളിക്കും. ഇതെന്താ ഷൂട്ടിംഗ് ആണോ? പുള്ളിക്കാരനെ കണ്ടാല്‍ കാര്യം നടക്കും . അപ്പോള്‍ ദേ എന്നെ വിളിക്കുന്നു. ക്ലൈമാക്‌സ് കൊള്ളാം കേട്ടോ മോനെ ‘! ഞാന്‍ നന്ദി കൊണ്ട് വീര്‍പ്പുമുട്ടി അടുത്ത് ചെന്ന് തൊഴുതു . നമ്മുടെ കാര്യം എടുത്തിടാം. ‘ലാലേട്ടാ .ഞാന്‍ അടുത്തൊരെണ്ണം ചെയ്തിട്ടുണ്ട് അതൊന്നു കണ്ടിട്ട് ആറു മിനിറ്റ് മാത്രമേ ഉള്ളു. പ്‌ളീസ്. ‘. പുഞ്ചിരിയോടെ അദ്ദേഹം എന്റെമൊബൈലില്‍ കാണിക്കാന്‍ ആവശ്യപെടുന്നു ..ഞാന്‍ നോക്കിയിട്ടു ഇതു ഓപ്പണ്‍ ആക്കാന്‍ പറ്റുന്നില്ല. സ്‌ക്രീന്‍ ലോക്ക് ആണ്. ഫിംഗര്‍ സെന്‍സര്‍ വര്‍ക്ക് ചെയ്യുന്നില്ല. ഞാന്‍ പാസ്സ്‌വേര്‍ഡ് ഓര്‍ത്തെടുക്കാന്‍ നോക്കുന്നു കിട്ടുന്നില്ല. ലാലേട്ടന്‍ അക്ഷമനായി പറഞ്ഞു . മോന്‍

എനിക്കയച്ചു തന്നാല്‍ മതി. ഒരു പേപ്പറില്‍ നമ്ബര്‍ എഴുതിക്കോളൂ. അവിടെ എല്ലാരോടും ചോദിച്ചിട്ടും ആരും തരുന്നില്ല! ഛെ കട്ട്രാവിലെ എഴുന്നേറ്റു സ്വപ്നത്തിന്റെ ഹാങ്ങ് ഓവറില്‍ ഇരിക്കുന്ന എനിക്ക് ചായ കൊണ്ടുതന്നു കൊണ്ട് ഭാര്യ ‘ അതല്ലേ നിങ്ങളോടു എപ്പോഴും ഞാന്‍ പറയുന്നേ. ആ password എനിക്ക് കൂടി പറഞ്ഞു തരാന്‍. ഞാന്‍ ഹെല്‍പ്പ് ചെയ്യിലായിരുന്നോ !!??!! അവളെ ഞാന്‍ എന്തു റിയാക്ഷന് കൊടുത്തു നോക്കി എന്ന് ഇപ്പോഴും അറിയില്ല. പോകട്ടെ യൂട്യൂബില്‍ എത്ര വ്യൂസ് ആയിന്നു നോക്കട്ടെ. ഇപ്പോള്‍ ഇതാണത്രേ എന്റെ ജോലി.

Karma News Network

Recent Posts

ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…

6 hours ago

ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…

7 hours ago

പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക 45 മണിക്കൂര്‍, വൻ സുരക്ഷ

തിരുവനന്തപുരം∙  പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…

8 hours ago

പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

9 hours ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

10 hours ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

10 hours ago