ബെംഗളൂരു: ഫുട്പാത്തിലൂടെ നടന്ന ദമ്പതികൾക്ക് മേൽ അമിത വേഗത്തിലെത്തില്‍ എത്തിയ കാർ പാഞ്ഞു കയറി അപകടം. ഭാര്യമരിച്ചു ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. കന്നഡ നടന് നാഗഭൂഷണയുടെ കാറാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ വച്ച് ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചത്.
നടൻ ഓടിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ കുമാരസ്വാമി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഉത്തരഹള്ളിയില്‍ നിന്ന് കോണനകുന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു നടൻ.
ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡില്‍ ആയിരുന്നു അപകടം ഉണ്ടായത്.
ആദ്യം ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതികളില്‍ ഭാര്യ പ്രേമ (48) ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു, ഭര്‍ത്താവ് കൃഷ്ണ (58) കാലുകള്‍ക്കും തലയ്ക്കും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്. നാഗഭൂഷണന്‍ തന്നെയാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…