entertainment

നിറയെ പ്രശ്‍നങ്ങള്‍ക്ക് നടുവിലാണ് താൻ: പൊതുവേദിയില്‍ പൊട്ടികരഞ്ഞ് ചിമ്പു

വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന ‘മാനാടി’ന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ വികാരാധീനനായി നടന്‍ ചിലമ്പരശൻ. നിറയെ പ്രശ്‍നങ്ങള്‍ക്ക് നടുവിലാണ് താനെന്നും തനിക്കൊപ്പം ഉണ്ടാവണമെന്നും ആരാധകരോട് ചിമ്പു പറഞ്ഞു. കണ്ണീര്‍ തുടച്ചുകൊണ്ടാണ് 15 മിനിറ്റോളം നീണ്ട പ്രസംഗം ചിമ്പു അവസാനിപ്പിച്ചത്. ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.

സിനിമയെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചതിനു ശേഷമാണ് ചിമ്പു ആരാധകരോട് വ്യക്തിപരമായ പ്രയാസങ്ങള്‍ പങ്കുവച്ചത്. “ഞാന്‍ പുതിയ സിനിമകള്‍ ആരംഭിക്കുമ്പോള്‍ അതിനൊപ്പം പ്രശ്‍നങ്ങളും ആരംഭിക്കുക എന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. മാനാട് നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയോട് ഇതൊക്കെ നേരിടാന്‍ അങ്ങേയ്ക്കേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് നന്ദി. വെങ്കട് പ്രഭുവുമായി എത്രയോ കാലമായുള്ള സൗഹൃദമാണ്. പുതിയ സിനിമ ഉടന്‍ ചെയ്യാമെന്നൊക്കെ അദ്ദേഹം പറയും. അവസാനം എന്നോട് വന്ന് കഥ പറഞ്ഞിട്ട് മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്യും. ഇത്തവണ സിനിമയെക്കുറിച്ച് ഒരു വരി മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. പക്ഷേ അത് എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ വളരെ ഈസിയായി കണ്ട്, ഇഷ്‍ടപ്പെടും. പക്ഷേ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും വലിയ അധ്വാനം ഇതിനു പിന്നിലുണ്ട്. എല്ലാവര്‍ക്കും എന്‍റെ നന്ദി”, ചിമ്പു പറഞ്ഞു.

“ഇത്തരത്തിലുള്ള ഒരുപാട് വേദികളില്‍ ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ച് എന്താണ് പറയുക? ഒരുപാട് പ്രശ്‍നങ്ങളുണ്ട്. അവയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്‍റെ പ്രശ്‍നങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. എന്നെ മാത്രം നിങ്ങള്‍ നോക്കിക്കൊള്ളുക. നന്ദി”, ‘എസ്‍ടിആര്‍’ എന്ന് ആവര്‍ത്തിച്ചുള്ള ആരാധകരുടെ വിളികള്‍ക്കിടയില്‍ ചിമ്പു സംസാരം അവസാനിപ്പിച്ചു.

2017ല്‍ അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ താന്‍ നായകനായെത്തിയ ‘അന്‍പാനവന്‍ അസരാദവന്‍ അടങ്ങാതവന്‍’ (എഎഎ) ചിമ്പുവിനെ നിയമവ്യവഹാരങ്ങളിലേക്ക് എത്തിച്ച ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. അവ പരിഹരിക്കപ്പെട്ടെങ്കിലും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ചിമ്പുവിനെതിരെ നടത്തുന്ന നിയമയുദ്ധം തുടരുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ചിമ്പുവിനെതിരെ അദ്ദേഹം കഴിഞ്ഞ മാസം ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൊടുത്തിരുന്നു.

ഒറ്റ ചിത്രം എന്ന നിലയിലാണ് ‘എഎഎ’ ആരംഭിച്ചതെങ്കിലും എന്നാല്‍ രണ്ട് ഭാഗങ്ങളായി ഇറക്കാനുള്ള താല്‍പര്യത്തില്‍ 50 ശതമാനം മാത്രമാണ് ചിമ്പു അന്ന് ചിത്രീകരിച്ചതെന്നാണ് നിര്‍മ്മാതാവിന്‍റെ ആരോപണം. തനിക്ക് 15 കോടി നഷ്ടമുണ്ടാക്കിയ ചിത്രത്തിനു പകരമായി പ്രതിഫലം വാങ്ങാതെ തന്‍റെ ബാനറിന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ചിമ്പു അത് പാലിച്ചില്ലെന്ന് നിര്‍മ്മാതാവ് മൈക്കള്‍ രായപ്പന്‍ ആരോപിക്കുന്നു. മുന്‍പ് നടന്‍ വിശാല്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് പ്രശ്‍നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് നടന്നില്ലെന്നും മൈക്കള്‍ രായപ്പന്‍ പറയുന്നു. ഈ പ്രശ്‍നങ്ങളെക്കുറിച്ചാണ് ചിമ്പു സൂചിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

31 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

34 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

1 hour ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago