kerala

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. ദിലീപും സുഹൃത്ത് ശരത്തും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ജഡ്ജി ഹണി എം വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. പ്രതികൾ ഈ മാസം 31ന് കോടതിയിൽ ഹാജരാകണം.

സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

ഈ മാസം 31 ന് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. വിചാരണ നവംബര്‍ പത്തിന് ആരംഭിക്കും. കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിക്കേണ്ട മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കി എന്നതാണ് ദിലീപിനെതിരായ കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ലറ്റ് ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തി കൈമാറി എന്നതാണ് ശരത്തിനെതിരേ ചുമത്തിയ കുറ്റം.

തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തിയിരുന്നു. ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയെന്നതാണ് കേസ്. മുംബൈയിലെ ലാബിൽ എത്തിച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദൃശ്യങ്ങൾ നീക്കിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദൃശ്യങ്ങൾ ഐപാഡിലാക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച ഈ ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. 112 സാക്ഷിമൊഴികളും 300ലേരെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരിക്കുന്നത്.

Karma News Network

Recent Posts

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

13 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

28 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

48 mins ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

1 hour ago

ബസിനുള്ളില്‍ തമ്മിലടിച്ച് ദമ്പതികൾ, ജനാലവഴി റോഡിലേക്ക് ചാടി ഭർത്താവ്, കാൽ ഒടിഞ്ഞു

കോട്ടയം : കെ.എസ്.ആർ.ടി.സി ബസിനുള്ളില്‍വെച്ച് വഴക്കിട്ട് ദമ്പതികൾ. തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു.…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയിൽ ക്യാമറ, പിടിയിലായത് യൂത്ത് കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

കൊല്ലം: ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ്…

2 hours ago