topnews

സ്വന്തം സിനിമ പോലെ അന്ത്യം, യുവ നടൻ ഗോഡ്ഫ്രെക്ക് ദാരുണാന്ത്യം

യുവ നടനും മികച്ച രീതിയിൽ ജനഹൃദയങ്ങളിലേക്ക് പതിഞ്ഞ താരവുമായ ഗോഡ്ഫ്രെ(36) ബൈക്ക് അപകടത്തിൽ മരിച്ചു. 29 മെയ് രാത്രിയിൽ തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു മരിച്ച ഗോഡ്ഫ്രെ(36)യുടെ ജീവിതാന്ത്യം, താൻ നായകനായ സിനിമയിലെ രംഗങ്ങളേ അനുസ്മരിപ്പിക്കും വിധം തന്നെ ആയിരുന്നു മരണം. ശരിക്കും സഹ പ്രവർത്തകർക്ക് പോലും വിശ്വസിക്കാൻ ആകുന്നില്ല. ഇത് സിനിമയിലെ രംഗങ്ങളുടെ തുടർച്ചയോ..അതോ ശരിക്കുള്ളതോ..അത്രമാത്രം നടൻ അഭിനയിക്കുന്ന സിനിമയിലെ രംഗങ്ങളുമായി ചേർന്ന് നില്ക്കുന്ന കഥയിലെ തുടർച്ച പോലെയായി ദുരന്തം…

4 വർഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേർന്നു നിർമിച്ച ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്ഫ്രെ. ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെ മകനാണ്‌ .പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം.

ദൃശ്യങ്ങളും അന്ത്യ രംഗവും ആരിലും വേദന ഉണ്ടാക്കും. പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം.ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. ഇത് സിനിമാ നടനാണ്‌ എന്നു പോലും ആർക്കും മനസിലായില്ല. കോവിഡ് ഭീഷണിയിൽ അപകടവും രക്ഷം വാർന്ന് കിടക്കുന്നതും കണ്ട് ആളുകൾ ഒഴിഞ്ഞു മാറി. ക്രൂരമായ മനസാക്ഷി മനുഷ്യനിൽ വരുത്തിയ കാലത്തിന്റെ മാറ്റവും വേദനയുമായി മാറി രംഗങ്ങൾ. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചു. സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിച്ചതു കണ്ണീർക്കാഴ്ചയായി.

ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റർ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല. ജീവിതാന്ത്യത്തിലേക്ക് ആ രംഗങ്ങൾ പകർത്തിവയ്ക്കാൻ ഫൊട്ടോഗ്രഫർ കൂടിയായ അവൻ നേരത്തെ തീരുമാനിച്ച പോലെ. അമ്മ: ഫിലോ. സഹോദരങ്ങൾ: ആശ, ആന്റണി.

സിനിമയിലെ അറം പറ്റുന്ന കഥയും വാക്കുകളും മുമ്പും നിരവധി താരങ്ങൾക്ക് ചരമ ക്രിപ്പ് ജീവിതത്തിലും ആയി തീർന്നിട്ടുണ്ട്. സിനിമയിൽ പറയുന്ന വാക്കുകൾ പോലെ മരിക്കുന്നു.തിര കഥ പോലെ നായകർ തന്നെ മരിക്കുന്നു. അപകടത്തില്പെടുന്നു. അറം പറ്റുന്ന സിനിമകൾ എന്നാണ്‌ ഇത്തരത്തിലുള്ള കഥകളേയും സിനിമയേയും വിശേഷിപ്പിക്കുന്നത്

Karma News Editorial

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

30 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

36 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago