കൊച്ചി : ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന് , അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന് വ്യക്തമാക്കി തന്ന ആളാണ് ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് എന്നും ഹരീഷ് പേരടി. ശാസ്ത്രബോധം ഉണ്ടണ്ടാക്കിയെടുക്കാനായിരുന്നു മിത്ത് ‘ പ്രസംഗം നടത്തിയതെന്ന് ബഹുമാനപ്പെട്ട സ്പീക്കർ എഎൻ ഷംസീർ പറയുമ്പോളാണ് ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് എന്ന വ്യക്തിയെ നമ്മൾ ആഴത്തിൽ അറിയേണ്ടത്.
അദ്ദേഹം ഒരു തികഞ്ഞ വിശ്വാസിയാണ്. അതോടൊപ്പം ശാസ്ത്രജ്ഞനും. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്ന ഉത്തമ ബോധ്യത്തോയെയാണ് അദ്ദേഹം പെരുമാറുന്നത്. ഒന്നിനെയും വിലകുറച്ചു കാണുന്നില്ല. ഇതേക്കുറിച്ച് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാനെ ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യത്തിന്റെ ..നമ്മുടെ ഇന്ത്യയുടെ ISRO ചെയർമാൻ ഇ.സോമനാഥൻ സാർ….വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു…വിശ്വാസം വ്യക്തിപരമായ ഇടമാണ്..ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്…രണ്ടും രണ്ടാണെന്ന്…അതായത് ഉത്തമൻമാരെ..കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്..അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന്..ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാവേണ്ടെന്ന്..യുക്തിവാദിയായാൽ ശാസ്ത്രഞ്ജനാവില്ലെന്ന്..യുക്തിവാദവും ശാസ്ത്രവും രണ്ടാണെന്ന്..
സ്വയം സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ പുരോഗമനവാദിയെന്നോ വിശേഷിപ്പിച്ചാൽ ശാസ്ത്രഞ്ജനാവില്ലെന്ന്..നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ രാഷ്ട്രീയവും ശാസ്ത്രവും രണ്ടാണെന്ന്..ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ലെന്ന് …ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതിയെന്ന് …ശാസ്ത്രത്തിന്റെ നന്മ ജാതി,മത,രാഷ്ടിയ ദേദമന്യേ എല്ലാവർക്കുമുള്ളതാണെന്ന്..സോമനാഥൻ സാർ ഈ ശാസ്ത്രിയ വിശകലനം നമ്മുടെ നാടിന് ആവിശ്യമാണ്…നന്ദി…ശാസ്ത്രം ജയിക്കട്ടെ..- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…