entertainment

ജയസൂര്യയെപ്പോലെ ഒരു ജയസൂര്യ, താരത്തിന്റെ ശബ്ദം കേട്ട് അമ്പരന്ന് ആ പ്ലസ്ടുക്കാരന്‍

കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷ ഫലം വന്നപ്പോള്‍ ഏറ്റവും അധികം മലയാളികളെ അത്ഭുതപ്പെടുത്തിയത് ജയസൂര്യ എന്ന വിദ്യാര്‍ത്ഥി ആയിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്ക് ഇടയില്‍ ഉന്നത വിജയമാണ് കോട്ടയ്ക്കല്‍ സ്വദേശിയായ ജയസൂര്യ നേടിയത്. മലയാളികളുടെ കയ്യടി നേടിയ വിദ്യാര്‍ത്ഥിയായ ജയസൂര്യയെ തേടി നടന്‍ ജയസസൂര്യയുടെ അഭിനന്ദന ഫോണ്‍ കോള്‍ എത്തി. താരത്തിന്റെ ശബ്ദം കേട്ടപ്പോള്‍ പ്ലസ്ടുകാരന്‍ ജയസൂര്യയ്ക്ക് വലിയ അമ്പരപ്പും സന്തോഷവുമായിരുന്നു. അദ്ദേഹം വിളിക്കുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നതല്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

രാത്രിയാണ് വിളിച്ചത്. ജയസൂര്യയെപ്പോലെ ഒരു ജയസൂര്യയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം മനസിലായില്ല. പിന്നെ, അദ്ദേഹം പറഞ്ഞു, സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നതെന്ന്! അപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്. ജയേട്ടന്റെ സിനിമകളൊക്കെ ഞാന്‍ കാണാറുണ്ട്. അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നു മാത്രമല്ല നേരിട്ടു കാണാനും ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെയും അമ്മയേയും ക്ഷണിച്ചിട്ടുണ്ട്. നന്നായി പഠിക്കണമെന്നു പറഞ്ഞു. പിന്നെ വിളിക്കാനായി അദ്ദേഹത്തിന്റെ നമ്പര്‍ തന്നു. അത് ആര്‍ക്കും കൊടുക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഷൂട്ടിങുമായി ബന്ധപ്പെട്ട് അവിടെ വരുകയാണെങ്കില്‍ തീര്‍ച്ചയായും വീട്ടില്‍ വരാമെന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.’ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജയസൂര്യ പറഞ്ഞു.

ആദ്യമൊക്കെ ഞാന്‍ പേര് പറയുമ്പോള്‍ ആളുകള്‍ ചോദിക്കും, ‘നീയാരാ സിനിമാനടനാണോ’ എന്ന്! എന്നെ കളിയാക്കാന്‍ ചോദിക്കുന്നതാണ്. അതു കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. പിന്നെ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേര് പറഞ്ഞക്കെ കളിയാക്കാറുണ്ടായിരുന്നു. അതുകൊണ്ട്, പിന്നെ ആരെങ്കിലും പേര് ചോദിച്ചാല്‍ ഞാന്‍ ‘സൂര്യ’ എന്നേ പറയാറുണ്ടായിരുന്നുള്ളൂ. ഇനി പക്ഷേ അങ്ങനയല്ല. മുഴുവന്‍ പേര് പറയുന്നതില്‍ സന്തോഷമേയുള്ളൂ.- ജയസൂര്യ പറഞ്ഞു. ജയസൂര്യയുടെ അമ്മ ഗോവിന്ദമ്മയോടും ജയസൂര്യ സംസാരിച്ചു. തമിഴിലായിരുന്നു സംസാരം. ‘ഉങ്കളുടെ പേര് താനെ എന്‍ പുള്ളയ്ക്ക് കൊടുത്ത് വച്ചറ്‌ക്കേന്‍,’ എന്നായിരുന്നു ഗോവിന്ദമ്മ പറഞ്ഞത്.

‘വാര്‍ത്തകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഈ മിടുക്കനെ ഞാന്‍ അറിയുന്നത്. മാത്രമല്ല അവനെന്നെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയാനും കഴിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. നമുക്കെല്ലാം പ്രചോദനമാക്കാന്‍ പറ്റിയ വ്യക്തിത്വമാണ് ഈ കുട്ടിയുടേത്. അവന്റെ ജീവിതം തന്നെ അതിന് ഉദാഹരണമാണ്. ഒന്നിനും ഒഴികഴിവുകളില്ലാതെയാണ് അവന്‍ മികച്ച വിജയം നേടിയത്. വീട്ടിലെ ബുദ്ധിമുട്ട്, അതിനൊപ്പം ജോലി, പഠിത്തം. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവന് വേണമെങ്കില്‍ പഠനത്തില്‍ ഉഴപ്പാമായിരുന്നു. പക്ഷേ ലക്ഷ്യം മുന്നില്‍ കണ്ട് അതിനു വേണ്ടി പ്രയത്‌നിച്ചു. നാമൊക്കെ സാധാരണചുറ്റുപ്പാടില്‍ ജനിച്ചുവന്നവരാണ്. അതില്‍ അസാധാരണമായ സ്വപ്നം കാണുന്നവാണ് ഉന്നതവിജയത്തിലെത്തിച്ചേരുന്നത്. ജയസൂര്യയും ഇനി വലിയ ഉയരങ്ങളിലെത്തട്ടെ.’- നടന്‍ ജയസൂര്യ പറഞ്ഞു.

Karma News Network

Recent Posts

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

14 mins ago

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

31 mins ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

36 mins ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

59 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

1 hour ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

1 hour ago