entertainment

കുഞ്ഞുമാലാഖയെത്തിയ സന്തോഷം പങ്കിട്ട് സ്വാമി അയ്യപ്പൻ താരം, ആശംസകളുമായി ആരാധകർ

സ്വാമി അയ്യപ്പൻ എന്ന സീരിയലിൽ അയ്യപ്പനായി അഭിനയിച്ച തെലുങ്ക് താരമാണ് കൗശിക് ബാബു. സ്വാമി അയ്യപ്പനിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാൻ കൗശികിന് ആയിരുന്നു. ഏതാനും ചില സിനിമകളിലും കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും സ്വാമി അയ്യപ്പൻ നേടിയ ജനപ്രീതി മറ്റൊന്നിലും നേടാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല. മലയാളത്തിൽ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമൊക്കെയായി പുരാണ കഥകളിൽ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിൽ നായകനായിട്ടും താരം അഭിനയിച്ചിരുന്നു.

ഇപ്പോളിതാ ജീവിതത്തിൽ പുതിയ അംഗം എത്തിയ സന്തോഷത്തിലാണ് താരം. കഴിഞ്ഞദിവസമാണ് താൻ അച്ഛനായ സന്തോഷം കൗശിക് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് കൗശിക്കിനും കുടുംബത്തിനും ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.

കൗശിക് നൃത്തത്തിൽ ബിരുദാനനന്തര ബിരുദം നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്. 2019ലാണ് താരം ദിവ്യയെ വിവാഹം കഴിക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

36 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

37 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

51 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

54 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago