entertainment

‘കനകയുടെ മുന്നില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നൽകി പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിയ്യേറ്ററുകളില്‍ സൂപ്പർ ഹിറ്റായിരുന്നു. എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്‌റ്, കനിക, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന്‍ എന്ന മുകേഷിൻറെ കഥാപാത്രവും ജഗദീഷിൻറെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. ഗോഡ്ഫാദര്‍ സെറ്റില്‍ ജഗദീഷ് മുകേഷിന് കൊടുത്ത ആ ഏട്ടിന്‌റെ പണി എഷ്യാനെറ്റിന്‌റെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് പറഞ്ഞിരുന്നു. ജഗദീഷും ലാലും ഒപ്പമുളള വേദിയില്‍ വെച്ച് മുകേഷ് പറഞ്ഞ രസകരമായ സംഭവം വായിക്കാം.

‘ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു മാലു. അപ്പോ ഞാന്‍, അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. അങ്ങനെ ഒരു ബഹളമുളള സീനാണ്. അപ്പോ വലിയ സീനാണത്. രാവിലെ തൊട്ട് തുടങ്ങിയാലോക്കെ രണ്ട് മൂന്ന് ദിവസം എടുക്കും. അപ്പോ ഇങ്ങനെ വന്നു. ഞാന്‍ മുണ്ടില്ലാത്തതുകൊണ്ട് ബെഡ്ഷീറ്റ് ധരിച്ചാണ് നില്‍ക്കുന്നത്. ബെഡ്ഷീറ്റ് എടുത്ത് കെട്ടിയിട്ട് സംസാരിക്കുവാണ്. ബെഡ്ഷീറ്റ് ഒരിക്കലും മുറുകത്തില്ല. അങ്ങനെ ഡയലോഗ് മുഴുകെ ദേഷ്യമുളള ആക്ഷനൊക്കെയുളള ഡയലോഗാണ്. അപ്പോ ജഗദീഷ്, ഞാന്‍, കനക. പെട്ടെന്ന് ആ ബെഡ്ഷീറ്റ് അങ്ങ് ഈരിപ്പോയി. അഴിഞ്ഞുപോയപ്പോ കനക ഒരു എക്‌സപ്രഷനിട്ടു. ഞാന്‍ പെട്ടുപോയി. വീണ്ടും ബെഡ്ഷീറ്റ് എടുത്ത് മേലില്‍ കെട്ടി. അങ്ങനെ നില്‍ക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു. കണ്‍ഗ്രാജുലേഷന്‍സ്. അപ്പോ ഞാന്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നില്‍ നീ ഡ്രസില്ലാതെ നില്‍ക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ, നീ ജയിച്ചു,. സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാര്‍ എന്ന് നീട്ടി വിളിച്ചു. അപ്പോ ഞാന്‍ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ, ഇവന്‍ എന്തോ പറയുന്നതാ എന്ന്. ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആന്‍ഡ് ടേക്ക് എന്ന് പറയുന്നത്’, മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാര്‍സ് വേദിയില്‍ പറഞ്ഞു.

Karma News Editorial

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

16 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

28 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

39 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

2 hours ago