entertainment

ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് അടിച്ചു, നന്ദമുരി ബാലകൃഷ്ണയെക്കുറിച്ചുള്ള വാക്കുകൾ ചർച്ചയാകുന്നു

തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ ട്രോളരുടെ പ്രിയ താരമാണ്. എന്നാൽ താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ഭഗവന്ത് കേസരി അടക്കം ബോക്സോഫീസ് ഹിറ്റായിരുന്നു. എന്നാല്‍ ബാലകൃഷ്ണയുമായുള്ള പഴയൊരു അനുഭവം ഓര്‍ത്തെടുക്കുകയാണ് നടന്‍ നന്ദു. മുംബൈയിലെ ഒരു പരിപാടിയിലെ സംഭവമാണ് ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറയുന്നത്.

മുംബൈയില്‍ ഒരു അവാര്‍ഡ് ചടങ്ങാണ്. അവിടെ അവാര്‍ഡ് ചടങ്ങും മദ്യപാനവും ഒന്നിച്ച് നടക്കും. സംവിധായകന്‍ പ്രിയദര്‍ശനൊപ്പമാണ് ഞാന്‍ പോയത്. നടന്‍ നന്ദമുരി ബാലകൃഷ്ണയും അവിടെ എത്തി. സീസര്‍ എന്ന പേരിലുള്ള ബ്രാണ്ടി വേണം എന്നതിനാല്‍ അത് ഹോട്ടലില്‍ ഇല്ലാഞ്ഞിട്ട് ബാലകൃഷ്ണയ്ക്കായി പ്രത്യേകം എത്തിച്ചിരുന്നു.അത് അദ്ദേഹം ഇടയ്ക്ക് ഇടയ്ക്ക് കുടിച്ചു. മറ്റാര്‍ക്കും അത് നല്‍കരുത് എന്നും പറഞ്ഞിരുന്നു.

ഇടയ്ക്ക് ഒരു ബാര്‍ബോയി അത് കഴിഞ്ഞെന്ന് പറഞ്ഞു. ഇതോടെ ബാലകൃഷ്ണ ചൂടായി. തന്‍റെ കുപ്പി ആര്‍ക്കാണ് കൊടുത്തത് എന്നായിരുന്നു ബഹളം. അതിനിടെ പഴയ ബാര്‍ ബോയി എടുത്ത് മാറ്റിവച്ച കുപ്പിയുമായി എത്തി. അത് വാങ്ങിയ ബാലകൃഷ്ണ അത് തുറന്ന് ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് അടിച്ചു. 750 മില്ലി ഒറ്റവലിക്ക് കുടിച്ച ബാലകൃഷ്ണ പിന്നീട് ഇഴയുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഒടുക്കം ഒരു പന്ത്രണ്ട് മണിയോടെ പലരും പിടിച്ച് അദ്ദേഹത്തെ ഒരു റൂമിലാക്കി.

പിറ്റേന്ന് രാവിലെ പോകേണ്ടതാണ്. പ്രിയദര്‍ശന്‍ വിളിച്ച് ബാലകൃഷ്ണയെ വിളിക്കാന്‍ പറഞ്ഞു. ഒരു കുപ്പി മദ്യം കഴിച്ച് ഓഫായ മനുഷ്യനാണ് വാതില്‍ പൂട്ടി ഉറങ്ങുകയാണെങ്കില്‍ വാതില്‍ ചവുട്ടി പൊളിച്ചാണെങ്കിലും വിളിക്കണം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അതിനാല്‍ വാതില്‍ തുറന്ന ഞാന്‍ ഞെട്ടി മുന്നില്‍ ഷോര്‍ട്സും മറ്റും ഇട്ട് ജോഗിംഗ് നടത്തി വരുന്ന ബാലകൃഷ്ണ.

രാവിലെ 3 മണിക്ക് ജൂഗു ബീച്ചില്‍ ജോഗിംഗിന് പോയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വിരല്‍കൊണ്ട് തീവണ്ടി നിര്‍ത്തുന്ന സിനിമ രംഗമൊക്കെ ട്രോള്‍ ആക്കാറുണ്ട്. ഇപ്പോ അത് കാണുമ്പോള്‍ അന്നത്തെ അവസ്ഥ വച്ച് അയാള്‍ അത് ശരിക്കും നടത്തിയിരിക്കും എന്നാണ് തോന്നുന്നത്. ഇത് പ്രിയദര്‍ശനോട് പറഞ്ഞപ്പോള്‍ ‘ഇയാള് ശരിക്കും മനുഷ്യൻ തന്നെടെ’ എന്നാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചത്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ലഡാക്കിൽ നദിയിലൂടെ റിവർ ക്രോസിങ്ങ് നടത്തിയ നിരവധി സൈനീകർ മരിച്ചതായി ഭയപ്പെടുന്നു എന്ന് പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനയിൽ പറയുന്നു. പീരങ്കി…

2 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

33 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

51 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago