entertainment

പ്രഗ്നന്‍സി ടെസ്റ്റ് ഒരോ തവണയും നെഗറ്റീവ് ആകുമ്പോള്‍ അനുഭവിച്ച പെയിന്‍, ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പോണോ എന്ന് വരെ അവള്‍ ചോദിച്ചു

അടുത്തിടെയാണ് നടന്‍ നിരഞ്ജന്റെയും ഭാര്യ ഗോപികയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയത്. മകന്‍ ഇവര്‍ നല്‍കിയ പേര് ദൈവിക് ശ്രീനാഥ് എന്നായിരുന്നു. ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്. ഓരോ തവണ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യുമ്പോഴും നെഗറ്റീവ് ആണെന്നുള്ള അവസ്ഥ, ചികിത്സയിലെ പാളിച്ചകള്‍, ദൈവദൂതനായി എത്തിയ ഡോക്ടര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇരുവരും പറഞ്ഞത്.

മാസത്തില്‍ ഇരുപത് ദിവസം ഇന്‍ജെക്ഷന്‍സ് ചെയ്യേണ്ടിയിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള്‍ ആകെ വിഷമത്തില്‍ ഇരിക്കുകയാണ്. എന്താണ് കാര്യം എന്ന് തിരക്കിയപ്പോഴാണ് ഇന്‍ഫെര്‍ട്ടിലിറ്റി ഇന്‍ജെക്ഷന്‍ തനിയെ കുത്തി വയ്ക്കാന്‍ ആകുന്നില്ല തനിക്ക് ഭയം ആകുന്നുവെന്ന് പറയുന്നത്. നോക്കിയപ്പോള്‍ വയറിലാണ് ഇന്‍ജെക്ഷന്‍ ചെയ്യേണ്ടത്. വയറില്‍ കുത്തിക്കഴിഞ്ഞപ്പോള്‍ ഈ സാധനം വളഞ്ഞു പോവുകയാണ്. ഒരു സേഫ്റ്റി മെഷേഴ്‌സും ഇല്ലാതെയാണ് അത് ഇന്‍ജെക്റ്റ് ചെയ്യുന്നത്.

മരുന്നിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇത് ഇന്‍ജെക്റ്റ് ചെയ്യുമ്പോള്‍ വളരെ വലിയ വേദനയാണ്. അടുത്ത തവണ ഹോസ്പിറ്റല്‍ ചെന്നപ്പോള്‍ ഈ വിവരം പറഞ്ഞപ്പോഴാണ് സിറിഞ്ച് തെറ്റിയാണ് അവര്‍ തന്നത് എന്ന് പറയുന്നത്. അവരെ വിശ്വസിച്ചാണ് നമ്മള്‍ ആശുപത്രിയില്‍ ചെല്ലുന്നത് എന്നാല്‍ എന്ത് സേഫ്റ്റി ആണ് അവര്‍ തന്നത് എന്ന് നമ്മള്‍ ഓര്‍ത്തുപോയി. ഇന്‍ജെക്ഷനും മറ്റുമായി നമ്മള്‍ വളരെ പ്രതീക്ഷയോടെയാണ് ചെല്ലുന്നത്. ഏറ്റവും ഇമോഷണല്‍ ആകുന്നിത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ട് ഗോപിക കരയുന്ന ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോഴാണ്. – നിരഞ്ജന്‍ പറയുന്നു.

ഇവള്‍ ഓരോ തവണയും ഇന്‍ജെക്ഷന്‍ എടുക്കുന്ന സമയത്തും നമ്മള്‍ക്ക് പ്രതീക്ഷയാണ്. എന്നാല്‍ ഓരോ തവണയും നമ്മള്‍ക്ക് നെഗറ്റീവ് ആകുമ്പോള്‍ അനുഭവിച്ച പെയിന്‍ വളരെ വലുതാണ്. പിന്നെ ഇവളെ കണ്‍വിന്‍സ് ചെയ്യിച്ചെടുക്കാന്‍ ആയിരുന്നു പ്രയാസം. ഇവള്‍ എന്നോട് ചോദിക്കും ഇത് ഉള്ളതുകൊണ്ട് എന്നെ അവഗണിക്കുമോ എന്ന്. അവളെ ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്ക് കഴിയുമായിരുന്നൊള്ളൂ. ഞാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പോണോ എന്ന് ഒരിക്കല്‍ ഇവള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ആ അവസ്ഥ ഒക്കെ അതി ഭീകരമായിരുന്നു. നീ അല്ലെ എനിക്ക് എന്റെ എല്ലാം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ചേര്‍ത്ത് നിര്‍ത്തുമായിരുന്നു. ഏറ്റവും ഒടുവിലാണ് ലാപ്രോസ്‌കോപ്പി ഡോക്ടര്‍മാര്‍ പറയുന്നത്. അതോടെ കേട്ടതോടെ ഞാനും ഡിപ്രെഷന്റെ മോഡിലേക്ക് പോയിരുന്നു. കാരണം ഇത്രയും നാള്‍ ലാപ്രോസ്പ്കോപ്പി വേണ്ടെന്നു പറഞ്ഞവര്‍ തന്നെ അത് ചെയ്യാം എന്ന് പറയുമ്പോള്‍ നമ്മുടെ എല്ലാ പ്രതീക്ഷയും പോയി. അതോടെ ആ ചികിത്സ അവിടെ വച്ച് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് ദൈവത്തോടും വഹീദ ഡോക്ടറോടും ആണ്.- നിരഞ്ജന്‍ പറഞ്ഞു.

മൂന്നുമാസം മാത്രമാണ് വഹീദ ഡോക്ടറുടെ മരുന്ന് നമ്മള്‍ കഴിക്കുന്നത്. ഒരു ചേച്ചിയോ, അമ്മയോ ഞങ്ങളുടെ ദൈവമോ ഒക്കെയാണ്. അമ്മ എന്നാണോ ഡോക്ടര്‍ അമ്മയാണോ ഞങ്ങള്‍ വിളിക്കേണ്ടത് എന്ന് പോലും സംശയിച്ചിട്ടുണ്ട്. ആയുര്‍വ്വേദ മെഡിസിന് വലിയ ഫലം ഉണ്ടാകുമോ എന്നുള്ള സംശയം ഉണ്ടാകുന്ന ആളുകള്‍ ആണ് പലരും. എന്നാല്‍ നമ്മുടെ ഡോക്ടര്‍ കൂടെ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. പ്രശ്‌നങ്ങള്‍ തീര്‍ന്നു പോകുന്നതിന്റെ ഇടയില്‍ ആണ് പല പ്രശ്‌നങ്ങളും എത്തുന്നത്. പറയാന്‍ ഒരുപാടുണ്ട് എന്നും നിരഞ്ജന്‍ പറയുന്നു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

28 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

29 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

43 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

46 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago