topnews

സിനിമയില്‍ അവസരങ്ങള്‍ തന്നെ തേടിവരുകയായിരുന്നു; അവസരങ്ങള്‍ ആരോടും ചോദിച്ചിട്ടില്ല- പ്രോം കുമാര്‍

മലയാളി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടനാണ് പ്രേം കുമാര്‍. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രേം കുമാര്‍. മലയാളത്തിലെ ആദ്യ സീരിയലായ പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു പ്രേം കുമാറിന്റെ തുടക്കം.

ഡിഗ്രി പഠനത്തിന് ശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചുവെന്നും. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ദുരദര്‍ശനില്‍ സിരിയലില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുകയായിരുന്നുവെന്ന് പ്രേംകുമാര്‍ പറയുന്നു.സീരിയലിലെ വേഷം ചെയ്തതോടെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി.

ആദ്യ സിനിമ സഖാവാണ് എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല. ചിത്രത്തിലെ മുഖ്യകഥാപാത്രമായിരുന്ന സഖാവ് കൃഷ്ണ പിള്ളയെയാണം താന്‍ അവതരിപ്പിച്ചത്. ചിത്രത്തിനായി താന്‍ ഒരു പാട് കഷ്ടപ്പെട്ടുവെന്നും. വിഎസിനെയും ഗൗരി അമ്മയെയും ഇഎംഎസിനെയും നേരില്‍ കണ്ടാണ് കഥാപാത്രത്തിനാവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും പ്രേം കുമാര്‍ പറഞ്ഞു.

ഭാഗ്യം ഉള്ളത് കൊണ്ട് അന്നും ഇന്നും ഒരു സിനിമയിലും അവസരം ചോദിച്ച് പോകേണ്ടിവന്നിട്ടില്ല.എല്ലാം തന്നെ തേടിവരുകയായിരുന്നു. സഖാവിന് ശേഷം ഏറ്റവും ശ്രദ്ധനേടിയ ലംബോ എന്ന ടെലി ഫിലിമിലാണ് അഭിനയിച്ചത്. പിന്നീട് അങ്ങോട്ട് 150-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ലംബോയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി കഠിനമായി ശ്രമിക്കുന്ന ഒരാളല്ല താന്‍. ലംബോ സിനിമക്കാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി.

ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അമിതമായി സന്തോഷിക്കാറില്ല. ആഘോഷങ്ങളും വളരെക്കുറവാണ്. താന്‍ ആര്‍ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും പ്രോംകുമാര്‍ പറയുന്നു.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

2 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

3 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

3 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

4 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

5 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

5 hours ago