entertainment

ഓർമ്മശക്തിയില്ല, കലാ​രം​ഗത്തുനിന്നും പിന്മാറേണ്ടി വന്നതോടെ വരുമാനമില്ല, രാജിവ് കളമശ്ശേരിയുടെ അവസ്ഥ ഇങ്ങനെ

രാജീവ് കളമശ്ശേരി എന്ന മിമിക്രിക്കാരനെ അറിയാത്തവർ ചുരുക്കമായിരിക്കും, കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡ്യൂപ്പ് അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. മിമിക്രി-സ്റ്റേജ് ഷോകളിലെല്ലാം നിറസാന്നിധ്യമായിരുന്നു രാജീവ്. ആന്റണി മാത്രമല്ല, ഒ രാജഗോപാലും കെആർ ഗൗരിയമ്മയും ഭരത് ഗോപിയുമൊക്കെ രാജീവിൽ നിന്ന് പിറന്നിട്ടുണ്ട്. ഇപ്പോൾ പലവിധ രോ​ഗങ്ങൾക്കകപ്പെട്ടിരിക്കുകയാണ് രാജിവ്.

രാജീവിന് ജീവിതത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് മകൾ നസ്രിൻ. വാക്കുകൾ, ‘പെട്ടെന്നൊരു ദിവസം ഉപ്പയ്ക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായി. അതിനെ തുടർന്നു ഹോസ്പിറ്റൽ അഡ്മിറ്റാക്കി. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നു. തുടർന്നങ്ങോട്ട് ദുരന്തം ഞങ്ങളെ പിന്തുടരുകയായിരുന്നു. പിന്നീട് ഒരു ദിവസം ബാത്റൂമിൽ ചെറുതായൊന്ന് ഉപ്പ തല തട്ടി വീണപ്പോൾ അത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുമെന്ന് കരുതിയില്ല. നിസ്സാരമെന്നു കരുതിയ വീഴ്ചയുടെ മുന്നോടിയായി സ്ട്രോക്ക് വന്ന് ബ്ലഡ് ക്ലോട്ടായി’.
പതിയെ ഉപ്പയുടെ ഓർമ്മകൾ മറഞ്ഞു തുടങ്ങി. പഴയതുപോലെ കൃത്യമായി ഒന്നും ഓർത്തെടുക്കാൻ പറ്റാതെയായി. വാക്കുകൾ മുറിഞ്ഞു പോകുന്നു. വാക്യങ്ങൾ ഓർമ്മയില്ല. കലാരംഗത്തു നിന്ന് പിന്മാറിയതോടെ വരുമാനവും നിലച്ചു. തുടർന്ന് ഭാര്യയും നാല് പെൺകുട്ടികളും അടങ്ങിയ കുടുംബം ജപ്തി ഭീഷണിയിലായി.

പന്ത്രണ്ടാം വയസ്സിലാണ് രാജീവ് കളമശ്ശേരി തന്റെ കലാ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്കൂൾ നാടകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളിൽ ബാലനടനായി അഭിനയിച്ചു. തന്റെ വഴി കലയാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു അദ്ദേഹം. പിന്നീട് സിനിമകളിലേക്കും തിരിഞ്ഞു. 25 ഓളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ചു.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

5 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

20 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

53 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

54 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago